Monday January 23, 2017
Latest Updates

പത്തു ലക്ഷം പേര്‍ കണ്ട ഐറിഷ് കൊടുങ്കാറ്റ് ലൈവ് റിപ്പോര്‍ട്ട്

പത്തു ലക്ഷം പേര്‍ കണ്ട ഐറിഷ് കൊടുങ്കാറ്റ് ലൈവ് റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ ദിവസങ്ങളോളം താണ്ഡവമാടിക്കൊണ്ടിരിക്കുന്ന ഹരിക്കേന്‍ കൊടുങ്കാറ്റിന്റെ ദൃശ്യങ്ങള്‍ ലൈവായി ചിത്രീകരിക്കുക എന്നത് വളരെ അപകടം പിടിച്ച ഒരു കാര്യമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ടിവി 3യില്‍ വന്ന ഒരു ലൈവ് പരിപാടി പലരുടെയും നെഞ്ചിടിപ്പിന്റെ താളംപോലും തെറ്റിച്ചതായാണ് റിപ്പോര്‍ട്ട്.
എത്ര അപകടമായാലും അതിനെ നേരിട്ട് കാറ്റിന്റെ താണ്ഡവം ലൈവായി പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയായിരുന്നു ടിവി3. രണ്ടുമണിക്കൂര്‍ നീളുന്ന പരിപാടിയായി അവര്‍ അത് അവതരിപ്പിക്കുകയും ചെയ്തു.
ഏകദേശം ഒരു മില്യനോളം ഉപഭോക്താക്കള്‍ കഴിഞ്ഞ ബുധനാഴ്ച്ച ടിവി 3 പ്രക്ഷേപണം ചെയ്ത ലൈവ് സ്റ്റോം കാണുകയുണ്ടായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് പേര്‍ പിന്നീടും അയര്‍ലണ്ട്‌സ് സ്റ്റോം ലൈവ് കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ടിവിയില്‍ ദൃശ്യങ്ങള്‍ കാണുന്ന അതേ സമയം ഒട്ടുമിക്ക ആളുകളുടെയും ജനലിനു വെളിയിലും കാറ്റ് താണ്ഡവം തുടരുകയായിരുന്നു.

രണ്ടുമണിക്കൂര്‍ നീളുന്ന ഒരു സെഗ്മെന്റ് കാറ്റിനെ സംബന്ധിച്ച് ചെയ്യാന്‍ ചാനല്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ സമയത്താണ് കാലാവസ്ഥയുടെ നേര്‍ക്കുനേരെ ഉള്ള ഒരു രൂപം ടിവി ഷോ ആയി ജനങ്ങളുടെ മുന്നിലെത്തിയത്.

ഒട്ടനവധി ടിവി അവതാരകരും വാര്‍ത്ത മാധ്യമ പ്രവര്‍ത്തകരും റിപ്പോര്‍ട്ടര്‍മാരും ഈ പരിപാടി അവതരണത്തിനായി എത്തിച്ചേര്‍ന്നിരുന്നു.
ടിവി 3യില്‍ ജോലി ചെയ്യുന്ന ധൈര്യശാലികളും ആത്മാര്‍ത്ഥതയുള്ളവരുമായി സ്റ്റാഫുകളുടെ അര്‍പ്പണബോധമാണ് ഈ പ്രോഗ്രാമില്‍ തെളിഞ്ഞുകാണുന്നതെന്ന് ടിവി3 ഗ്രൂപ്പിന്റെ കണ്ടന്റ് ഡയറക്ടര്‍ ജെഫ് ഫോര്‍ഡ് പറഞ്ഞു.

Scroll To Top