Sunday February 26, 2017
Latest Updates

പത്തു ദിവസം കൊണ്ട് അയര്‍ലണ്ടില്‍ നിന്നൊരു നാടകം :’സഹയാത്രികന്‍’ ശ്രദ്ധേയമാകുന്നു 

പത്തു ദിവസം കൊണ്ട് അയര്‍ലണ്ടില്‍ നിന്നൊരു നാടകം :’സഹയാത്രികന്‍’ ശ്രദ്ധേയമാകുന്നു 

ഡബ്ലിന്‍ :വെറും പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു നാടകം എഴുതി,കഥാപാത്രങ്ങളെ കണ്ടെത്തി ,റിഹേഴ്‌സല്‍ നടത്തി ,രംഗ സംവിധാനം ഒരുക്കി അരങ്ങില്‍ എത്തിക്കുക.അയര്‍ലണ്ട് പോലെയുള്ള ഒരു സ്ഥലത്ത് ഒരിക്കലും സാധ്യമാവുമെന്ന് കരുതാത്ത ഒരു സംഭവമാണ് ഡബ്ലിനിലെ സെന്റ് വിന്‌സന്റ്‌സ് കാത്തലിക് കൂട്ടായ്മയില്‍ തിരുനാളിനോട് അനുബന്ധിച്ചു കഴിഞ്ഞ ശനിയാഴ്ച്ച നടത്തപ്പെട്ട ‘സഹയാത്രികന്‍’ എന്ന നാടകം.

unniപ്രൊഫഷനല്‍ നാടകതാരങ്ങളെ പോലും വെല്ലുന്ന തരത്തിലാണ് പതിനഞ്ചോളം കഥാപാത്രങ്ങള്‍ അരങ്ങിലെത്തിയത്.വിശുദ്ധ ഔസേഫിന്റെ ജീവിതത്തെ ആധാരമാക്കിയുള്ള നാടകമായിരുന്നെങ്കിലും ,നാടകീയ മുഹൂര്‍ത്തങ്ങളും ,നര്‍മ്മവും ,ചാലിച്ചു കഥയെ മനോഹരമാക്കിയിരുന്നു.

ഒരു മണിക്കൂര്‍ നീണ്ട നാടകത്തിന്റെ രചനയും ,സംവിധാനവും നിര്‍വഹിച്ചത് ഫാ.ജോസഫ് വെള്ളനാലാണ്. നാടകാവതരണത്തിനുള്ള കൂട്ടായ്മ അംഗങ്ങളുടെ താത്പര്യം കണ്ടപ്പോള്‍ പുതിയ ഒരു നാടകം തന്നെ ആവാമെന്ന് തീരുമാനിച്ച് മുന്നിട്ടിറങ്ങുകയായിരുന്നു അദ്ദേഹം .

മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് നാടകം എഴുതി പൂര്‍ത്തിയാക്കി.മൂന്നോ നാലോ റിഹേഴ്‌സലുകള്‍ .എല്ലാവരും തിരക്കുള്ളവര്‍ ആയിരുന്നിട്ടും വലിയ ഡയലോഗുകള്‍ പോലും കൃത്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.റിസണ്‍ ചുങ്കത്തും ,ജോഷി കൊച്ചുപറമ്പിലും സാങ്കേതിക സഹായം ഒരുക്കി തന്നതും വലിയ സഹായമായി’.ഫാ.വെള്ളനാല്‍ പറയുന്നു.

‘സെന്റ് ജോസഫിന്റെ ജീവിതചരിത്രത്തിലെ അറിയപ്പെടാത്ത സംഭവങ്ങള്‍ക്കൊപ്പം കലാപരമായ കൂട്ടിചേര്‍ക്കലുകള്‍ കൂടിയായപ്പോള്‍ നാടകം ഒന്നാന്തരമായി.’ഫാ.വെള്ളനാല്‍ ഐറിഷ് മലയാളിയോട് പറഞ്ഞു.

യോവാക്കിമും അന്നയും ഔസേപ്പിനെ അന്വേഷിച്ചു വരുന്നിടത്താണ് നാടകം തുടങ്ങുന്നത്.ഔസേപ്പിന്റെ മരണം വരെയുള്ള സംഭവങ്ങളാണ് നാടകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. മുഖ്യകഥാപാത്രമായ ഔസേപ്പിനോപ്പം നാടകത്തില്‍ ഉടനീളമുള്ള ‘സഹയാത്രികന്‍’ എന്ന കഥാപാത്രമാണ് നാടകത്തിലെ കേന്ദ്രബിന്ദു.ജീവിതത്തില്‍ ഉടനീളം ഔസേപ്പിന് താങ്ങും തുണയുമായി ,ഉപദേശങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്ന സഹയാത്രികന് ഒരു കാവല്‍മാലാഖയുടെ റോളാണ് നാടക രചയിതാവ് നല്‍കുന്നത്.ആധുനീകകാലത്തെ ബന്ധങ്ങളിലും കാവല്‍മാലാഖാമാര്‍ ഉണ്ടാകേണം എന്നൊരു സന്ദേശം നല്‍കാനായാല്‍ ഈ നാടകാവതരണം സ്വാര്‍ഥകമായി.’ഫാ.വെള്ളനാല്‍ മനസ് തുറന്നു.

നാടകം കണ്ടിറങ്ങിയവര്‍ക്ക് പണ്ട് പെരുനാള്‍ കാലങ്ങളില്‍ പള്ളിമുറ്റങ്ങളില്‍ ആലപ്പി തീയേറ്റെഴ്‌സും മറ്റും അവതരിപ്പിച്ച ബൈബിള്‍ നാടകങ്ങളുടെ ഓര്‍മയുണ്ടായിരുന്നു.ഒരു പക്ഷേ അതിലും മനോഹരമായിരുന്നു ഈ അവതരണം.

അയര്‍ലണ്ടിലെ കലാരംഗത്ത് ഒട്ടേറെ അഭിനിയിതാക്കളെ കണ്ടെത്തുന്നതിന്റെ ക്രഡിറ്റ് ഫാ,ജോസഫ് വെള്ളനാലിനും കൊടുത്തേ മതിയാവു.അയര്‍ലണ്ടിലെ പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്നും പുതിയ പ്രതിഭകളെ കണ്ടെത്താനും,പ്രോത്സാഹംനല്കാനും ട്രിനിറ്റി കോളജില്‍ പി എച്ച് ഡി ചെയ്യുന്ന അദ്ദേഹം കാട്ടുന്ന താല്പര്യവും അഭിനന്ദനീയം തന്നെ.

ഫോട്ടോ:സുനില്‍ ഫ്രാന്‍സിസ്

 'സഹയാത്രികന്‍' സംവിധാനം ചെയ്ത ഫാ.ജോസഫ് വെള്ളനാലിന് ,ഫാ. മനോജ് പൊന്‍കാട്ടില്‍ സെന്റ് വിന്‌സന്റ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ഉപഹാരം നല്‍കുന്നു


‘സഹയാത്രികന്‍’ സംവിധാനം ചെയ്ത ഫാ.ജോസഫ് വെള്ളനാലിന് ,ഫാ. മനോജ് പൊന്‍കാട്ടില്‍ സെന്റ് വിന്‌സന്റ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ഉപഹാരം നല്‍കുന്നു

nada s lastyvkivall

nada last

Scroll To Top