Sunday August 19, 2018
Latest Updates

പത്തുലക്ഷം മുസ്‌ളീം കുടിയേറ്റക്കാരെ അയര്‍ലണ്ടിലെത്തിക്കുമെന്ന പ്രചാരണവുമായി സംഘടനകള്‍,സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുവെന്ന് വ്യാജ വ്യാഖ്യാനം

പത്തുലക്ഷം മുസ്‌ളീം കുടിയേറ്റക്കാരെ അയര്‍ലണ്ടിലെത്തിക്കുമെന്ന പ്രചാരണവുമായി സംഘടനകള്‍,സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുവെന്ന് വ്യാജ വ്യാഖ്യാനം

ഡബ്ലിന്‍:ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ രാജ്യസുരക്ഷയെ ബാധിക്കില്ലെന്ന ഐറിഷ് സര്‍ക്കാരിന്റെ നിലപാട് ദുര്‍വ്യാഖ്യനം ചെയ്ത് ചില മുസ്‌ളീം സംഘടനകള്‍ വ്യാജപ്രചരണം നടത്തുന്നതായി കണ്ടെത്തല്‍.രാജ്യത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്തുലക്ഷത്തോളം മുസ്ലിം കുടിയേറ്റക്കാരെ അയര്‍ലണ്ടിലേക്കെത്തിക്കാനുള്ള നീക്കത്തിന് ലിയോ വരദ്ക്കര്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു എന്ന രീതിയിലാണ് പല മുസ്‌ളീം സംഘടനകളുടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിക്കുന്നത്.

ജനസംഖ്യ വര്‍ധിപ്പിക്കുന്നത് വഴി അയര്‍ലണ്ടിന്റെ പുനര്‍നിര്‍മ്മാണം സാധ്യമാക്കാനാകുമെന്നും രാജ്യമോ മതമോ അടിസ്ഥാനമാക്കിയല്ല കുടിയേറ്റക്കാരെ അയര്‍ലണ്ടിലേക്കെത്താന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി ലിയോ വരദ്കര്‍ വിശദീകരിച്ചതിന്റെ മറവിലാണ് മുസ്‌ളീം സംഘടനകളുടെ നേതൃത്വത്തില്‍ വ്യാജ പ്രചാരണം നടത്തുന്നത് എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാനിസ്ഥാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍,മിഡില്‍ ഈസ്റ്റ്,പാകിസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാരെ അയര്‍ലണ്ടില്‍ എത്തിക്കാനുള്ള ശ്രമമാണ് ഈ തീരുമാനത്തില്‍ കാണുന്നതെന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത.പ്രധാനമായും മുസ്‌ളീം കുടിയേറ്റക്കാരെ ഉദ്ദേശിച്ചുള്ള പ്രചാരണമാണ് ഇതെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോട്ടില്‍ പറയുന്നത്.

ഇരുപത്തിരണ്ടു വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷത്തിലധികം കുടിയേറ്റക്കാരെ രാജ്യത്തെത്തിക്കുന്നതു വഴി വലിയ സാമ്പത്തിക മുന്നേറ്റമാണ് അയര്‍ലണ്ട് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത് എന്ന് വരദ്കര്‍ സര്‍ക്കാരിന്റെ അയര്‍ലണ്ട് 2040 പദ്ധതി വിശദീകരിക്കുന്നുണ്ട്. 2016 ലെ സെന്‍സസ് പ്രകാരം വിവിധ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ഐറിഷ് വംശജര്‍ കഴിഞ്ഞാല്‍ ബ്രിട്ടനില്‍ നിന്നും ബ്രസീലില്‍ നിന്നുമുള്ള കുടിയേറ്റക്കാരാണ് കൂടുതലായി രാജ്യത്തെത്തിയത്.

Scroll To Top