Tuesday September 25, 2018
Latest Updates

പത്തുമിനുറ്റിനിടെ നാല് തവണ വ്യത്യസ്ത അതിര്‍ത്തി കടക്കേണ്ടി വരുന്ന ഐറിഷ് യാത്രക്കാരന്‍ ! നാം എങ്ങനെ ഹാര്‍ഡ് ബോര്‍ഡര്‍ അംഗീകരിക്കും ?

പത്തുമിനുറ്റിനിടെ നാല് തവണ വ്യത്യസ്ത അതിര്‍ത്തി കടക്കേണ്ടി വരുന്ന ഐറിഷ് യാത്രക്കാരന്‍ ! നാം എങ്ങനെ ഹാര്‍ഡ് ബോര്‍ഡര്‍ അംഗീകരിക്കും ?

ഡബ്ലിന്‍ :അതിര്‍ത്തിയുടെ പേരിലുള്ള തര്‍ക്കത്തിന്റെ പേരില്‍ ബ്രക്സിറ്റ് ചര്‍ച്ചകള്‍ പാതി വഴിയില്‍ നില്‍ക്കുന്ന വേളയില്‍ ഹാര്‍ഡ് ബോര്‍ഡര്‍ എന്തുകൊണ്ട് ഒരു പോംവഴിയല്ലെന്ന് വിശദീകരിക്കുന്ന വീഡിയോ ചര്‍ച്ചയാകുന്നു.അയര്‍ലണ്ട് റിപ്പബ്ലിക്കിന്റെയും വടക്കന്‍ അയര്‍ലണ്ടിന്റെയും ഇടയില്‍ രൂപപ്പെടുന്ന ഹാര്‍ഡ് ബോര്‍ഡര്‍ നാട്ടുകാര്‍ക്കും യാത്രികര്‍ക്കും ഒരു പോലെ എങ്ങനെ അസംബന്ധമാകുമെന്ന് വിശദമാക്കുന്ന വീഡിയോയാണ് ബിബിസി പുറത്തുവിട്ടത്.

റോഡുകളും അതിര്‍വരമ്പുകളും താണ്ടി എങ്ങനെയാണ് മുന്നോട്ട് പോകുന്നത് എന്ന് വിവരിക്കുന്ന വീഡിയോയില്‍ ഒരു യാത്രക്കാരന്‍ 10 മിനിറ്റിനകം നാലു തവണ അതിര്‍ത്തി കടക്കാന്‍ കഴിയുന്നത് എങ്ങനെയെന്ന് കാണിക്കുന്നു.കൗണ്ടി മൊണാഗനിലെ ക്‌ളോണ്‍സ് മുതല്‍ മുതല്‍ കൗണ്ടി ലെയ്ട്രിം വരെ ഒരു റോഡിലൂടെ സഞ്ചരിക്കുന്ന കാര്‍ നാലു തവണ അതിര്‍ത്തി കടക്കുന്നു. ഹ്രസ്വ യാത്രയാണെങ്കില്‍ പോലും നാലു ബോര്‍ഡര്‍ ചെക്കുപോസ്റ്റു കളിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്നു വീഡിയോ വ്യക്തമാക്കുന്നു.

ഇത്തരം അവസ്ഥകള്‍ സാധ്യമല്ലെന്നുള്ള പ്രധാനമന്ത്രി ലിയോ വരദ്കര്‍ മുന്നോട്ടുവെച്ച അതിര്‍ത്തി സംബന്ധിച്ച നിര്‍ദ്ദേശം ഡിയുപിയുടെ എതിര്‍പ്പിനെ തുടര്‍ന്നു അംഗീകരിക്കാതെ പോവുകയായിരുന്നു.ഡിയുപി ഐറീഷ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച അതിര്‍ത്തി നിര്‍ദ്ദേശം തള്ളിക്കളയുകയായിരുന്നു.

ഇതേ തുടര്‍ന്ന് മുടങ്ങിയ ചര്‍ച്ചയാണ് ഇന്ന് രാവിലെ പുനരാരംഭിക്കുന്നത്.ഇന്ന് അന്തിമ ധാരണകള്‍ ഒപ്പു വെച്ചേയ്ക്കും എന്നാണ് സൂചനകള്‍.

Scroll To Top