Saturday February 25, 2017
Latest Updates

പത്തനംതിട്ടയില്‍ വീണ്ടും പൊട്ടിത്തെറി; ആന്റോ ആന്റണിയ്‌ക്കെതിരെ പ്രവര്‍ത്തിച്ച ഡിസിസി അംഗത്തെ പുറത്താക്കി

പത്തനംതിട്ടയില്‍ വീണ്ടും പൊട്ടിത്തെറി; ആന്റോ ആന്റണിയ്‌ക്കെതിരെ പ്രവര്‍ത്തിച്ച ഡിസിസി അംഗത്തെ പുറത്താക്കി

പത്തനംതിട്ട: തെരഞ്ഞെടുപ്പിന് തൊട്ട് പിറ്റേ ദിവസം പത്തനംതിട്ട ജില്ലയിലെ യുഡിഎഫില്‍ ഉണ്ടായ പൊട്ടിത്തെറി പുതിയ വഴിത്തിരിവില്‍. തെരഞ്ഞെടുപ്പില്‍ ആന്റോ ആന്റണി തോല്‍ക്കുമെന്ന് പ്രസ്താവിച്ച് പിസി ജോര്‍ജാണ് വിഴുപ്പലക്കലിനു തുടക്കമിട്ടത്. അതേസമയം പിസി കാലുവാരാന്‍ ശ്രമിച്ചെന്ന് ആന്റോയും തിരിച്ചടിച്ചു. ഈ വിഴുപ്പലക്കലുകളുടെ തുടര്‍ച്ച് എന്നോണം പത്തനംതിട്ട ഡിസിസി അംഗത്തെ കോണ്‍ഗ്രസ് പുറത്താക്കി.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഫിലിപ്പോസ് തോമസിന് വേണ്ടി പരസ്യമായി പ്രവര്‍ത്തിച്ചതിനാണ് ഡിസിസി അംഗം വര്‍ഗീസ് ഫിലിപ് മോനായിയെ കോണ്‍ഗ്രസ് പുറത്താക്കിയത്.  വര്‍ഗീസ് മേനായി ഫിലിപ്പോസ് തോമസിനായി പരസ്യമായി രംഗത്ത് ഇറങ്ങിയിരുന്നു. ഇത് സംബന്ധിച്ചു കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം കമ്മറ്റികള്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് വര്‍ഗീസ് ഫിലിപ് മോനായിയെ പുറത്താക്കിയത്.

അതേസമയം നടപടി സ്വാഗതം ചെയ്യുന്നുവെന്നു വര്‍ഗീസ് മോനായി പറഞ്ഞു. മനപൂര്‍വമാണ് ഫിലിപ്പോസ് തോമസിന് വേണ്ടി പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പല കോണ്‍ഗ്രസ് നേതാക്കളും ഫിലിപ്പോസ് തോമസിനെ കാലുവാരിയിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് താന്‍ ഇത്തവണ ഫിലിപ്പോസ് തോമസിനായി പരസ്യമായ് രംഗത്ത് ഇറങ്ങിയതെന്നും വര്‍ഗീസ് മോനായി പറഞ്ഞു.

അതേസമയം പത്തനംതിട്ടയില്‍ പ്രചരണം ഫലപ്രദമായിരുന്നില്ലെന്നും യുഡിഎഫ് സംവിധാനം നിര്‍ജീവമായിരുന്നെന്നും താന്‍ പറഞ്ഞത് ശരിയായി വരികയാണെന്ന് ചീഫ് വിപ്പ് പിസി ജോര്ജ് പ്രതികരിച്ചു.

Scroll To Top