Tuesday January 24, 2017
Latest Updates

പതിനൊന്നാം നിലയില്‍ നിന്ന് വീണ ഒരു വയസുകാരന്‍ അത്ഭുതകരമായി രക്ഷപെട്ടു

പതിനൊന്നാം നിലയില്‍ നിന്ന് വീണ ഒരു വയസുകാരന്‍ അത്ഭുതകരമായി രക്ഷപെട്ടു

പതിനൊന്നാം നിലയില്‍ നിന്ന് വീണ ഒരു വയസുകാരന്‍ അത്ഭുതകരമായി രക്ഷപെട്ടു. അമേരിക്കയിലെ മിനോസോട്ടയിലാണ് സംഭവം. പതിനൊന്നാം നിലയില്‍ നിന്ന് വീണിട്ടും ഈ പിഞ്ചുബാലന്റെ രണ്ട് കൈകളിലും നേരിയ പൊട്ടലുണ്ടായത് ഒഴിച്ചാല്‍ മറ്റ് ഗുരുതരമായ പരുക്കുകള്‍ ഇല്ല. അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയിലെ കമ്പിയഴികള്‍ക്കിടയിലൂടെ ബാലന്‍ താഴെ വീഴുകയായിരുന്നു. 

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാലന് വെന്റിലേറ്റര്‍ സഹായം നല്‍കിയിട്ടുണ്ടെങ്കിലും പരുക്കുകള്‍ ഒന്നും തന്നെ ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം ബാലന്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരും. സംഭവ അസമയത്ത് കുട്ടിയുടെ മാതാവ് പുറത്തായിരുന്നു. പിതാവ് മറ്റൊരു മുറിയിലുമായിരുന്നു. ഈ സമയം കുട്ടിയുടെ മൂത്ത സഹോദരി തുറന്നിട്ട വാതിലൂടെ കുട്ടി ബാല്‍ക്കണിയില്‍ എത്തുകയും പുറത്തേക്ക് വീഴുകയുമായിരുന്നു.

Scroll To Top