Saturday August 19, 2017
Latest Updates

പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന് ഇന്ന് ഇഞ്ചിയോണില്‍ തുടക്കമാകും

പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന് ഇന്ന് ഇഞ്ചിയോണില്‍ തുടക്കമാകും

ഇഞ്ചിയോണ്‍ : പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന് ഇന്ന് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ തുടക്കമാകും. ഇന്ന് ഉത്ഘാടന ചടങ്ങുകള്‍ മാത്രമാണ് നടക്കുക. നാളെ മുതല്‍ മത്സരങ്ങള്‍ തുടങ്ങും. ഇനിയുള്ള 16 ദിനങ്ങളില്‍ 45 രാജ്യങ്ങളില്‍ നിന്നുള്ള 13000ല്‍ അധികം കായിക പ്രതിഭകള്‍ ഏഷ്യയുടെ താരങ്ങളാകാന്‍ വാശിയോടെ മത്സരിക്കും.

36 കായിക ഇങ്ങളിലായി 437 മത്സരങ്ങളാണ് ആകെ നടക്കുക. 23 പുത്തന്‍ സ്‌റ്റേഡിയങ്ങളടക്കം 49 മത്സര വേദികളും 54 പരിശീലന വേദികളും ഇഞ്ചിയോണില്‍ തയ്യാറായിക്കഴിഞ്ഞു. പ്രധാന വേദിയായ ഏഷ്യാഡ് മെയിന്‍ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍. രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റിനൊപ്പം, ദക്ഷിണ കൊറിയയുടെ തനത് കലാരൂപങ്ങളും അവതരിപ്പിക്കും.

യൂട്യൂബിലൂടെ പ്രശസ്തനായ കൊറിയന്‍ റാപ്പ് ഗായകന്‍ സൈയുടെ ഗന്നം സ്‌റ്റൈലായിരിക്കും ഉദ്ഘാടന ചടങ്ങിലെ ഏറ്റവും മുഖ്യ ആകര്‍ഷണം. ചൈനീസ് പിയാനിസ്റ്റ് ലാങ്ങ് ലാങ്ങും വേദിയിലെത്തും. ടിന്റു ലൂക്ക ഉള്‍പ്പെടെയുള്ള മലയാളി താരങ്ങളും ഇന്ത്യന്‍ സംഘത്തിലുണ്ട്.

Scroll To Top