Saturday January 21, 2017
Latest Updates

പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ കോളജ് പ്രവേശനം

പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ കോളജ് പ്രവേശനം

ലീവിങ് സര്‍ട്ടിഫിക്കറ്റ് റിസല്‍ട്ട് വന്നതിനു ശേഷം കോളജില്‍ തേര്‍ഡ് ലെവല്‍ കോഴ്സുകള്‍ക്കായി അപേക്ഷിച്ച പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നലെ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രവേശനം ലഭിച്ചു. 52,289 പേര്‍ക്കാണ് ദി സെന്‍ട്രല്‍ അപ്ലിക്കേഷന്‍സ് ഓഫിസ് (സി.എ.ഒ) പ്രവേശനത്തിനായി ഓഫര്‍ നല്‍കിയത്. രാവിലെ 6 മണി മുതല്‍ 7 മണി വരെയുള്ള ഒരു മണിക്കൂറിനുള്ളില്‍ ഇതില്‍ 6,600 പേര്‍ ഓണ്‍ലൈന്‍ വഴി പ്രവേശനം നേടി. വൈകുന്നേരം 4.30ഓടെ 25,400 പേര്‍ ഇത്തരത്തില്‍ പ്രവേശനം നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2,000 പേര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ പ്രവേശനം നല്‍കാനായി.

Scroll To Top