Sunday October 22, 2017
Latest Updates

പതിനഞ്ച് രാജ്യങ്ങളില്‍ വിഷ കീടനാശിനി കലര്‍ന്ന മുട്ടയെത്തി: പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇ.യു. മന്ത്രിമാരുടെ യോഗം 26ന്

പതിനഞ്ച് രാജ്യങ്ങളില്‍ വിഷ കീടനാശിനി കലര്‍ന്ന മുട്ടയെത്തി: പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇ.യു. മന്ത്രിമാരുടെ യോഗം 26ന്

ഡബ്ലിന്‍: ഹോങ്കോംഗും സ്വിറ്റ്സര്‍ലണ്ടുമടക്കം 15 ലേറെ യൂറോപ്യന്‍ രാജ്യങ്ങളെ വിഷാംശം കലര്‍ന്ന മുട്ട പ്രശ്നം ബാധിച്ചു.ഇതു സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാരുടെ യോഗം സെപ്തംബര്‍ 26ന് ചേരും.യൂറോപ്യന്‍ യൂണിയനാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍, അയര്‍ലണ്ടില്‍ വിഷം കലര്‍ന്ന മുട്ടകളെത്തിയിട്ടില്ലെന്ന് കൃഷിവകുപ്പ് വ്യക്തമാക്കി.വാര്‍ഷിക കീടനാശിനി പരിശോധനകളുടെ സാംപിളുകളുടെ കൂട്ടത്തില്‍ മുട്ടയും ഉള്‍പ്പെട്ടിരുന്നതായും വകുപ്പ് വിശദീകരിച്ചു.ഏറ്റവും ഗുണമേന്മയുള്ള മുട്ടകളാണ് പ്രമുഖ റീറ്റെയ്ലര്‍മാരെല്ലാം വിറ്റഴിച്ചതെന്ന് ഉറപ്പാക്കുമെന്ന് ഐറീഷ് ഫാര്‍മേഴ്സ് അസോസിയേഷന്റെ ഭാഗമായ നാഷണല്‍ പോള്‍ട്രി ചെയര്‍മാന്‍ നിഗേല്‍ റെനെഹാനും പറഞ്ഞു.

ഭക്ഷ്യ സേവന മേഖലയാണ് ഇത്തരം വിഷ മുട്ടകള്‍ ഇവിടെയെത്തുന്നതിന് ഉത്തരവാദികളെന്ന് വിശദമാക്കിയ റെനെഹാന്‍ ,മുട്ടകളും മറ്റും വാങ്ങുന്നതിനു മുമ്പ് അതില്‍ ബോര്‍ഡ് ബിയ ലോഗോ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ആളുകളോട് ആവശ്യപ്പെട്ടു.

കീടനാശിനിയായ ഫിപ്രോണില്‍ ബാധിച്ച മുട്ടകളാണ് ഈ കുംഭകോണത്തിന് വഴിവെച്ചതെന്ന് കമ്മീഷന്‍ വെളിപ്പെടുത്തി.

അയര്‍ലണ്ട്,ബെല്‍ജിയം,നെതര്‍ലണ്ട്സ്,ജര്‍മനി,ഇറ്റലി,ഫ്രാന്‍സ്,സ്വീഡന്‍,സ്ലോവാക്യ,ബ്രിട്ടന്‍,ഓസ്ട്രിയ,ലക്സംബര്‍ഗ്,പോളണ്ട്,റോമാനിയ,ഡെന്‍മാര്‍ക്ക്,സ്ലോവേനിയ എന്നീ രാജ്യങ്ങളിലും കീടനാശിനി കലര്‍ന്ന മുട്ടകള്‍ എത്തിയിരുന്നു.ബെല്‍ജിയം,ഫ്രാന്‍സ്,ജര്‍മ്മനി,നെതര്‍ലണ്ട്സ് എന്നീ നാല് രാജ്യങ്ങളിലെ കോഴി ഫാമുകളും പൂട്ടി.ഇവിടെ അധികൃതര്‍ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധ കീടനാശിനികള്‍ ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു.

മറ്റു രാജ്യങ്ങളിലും നോണ്‍ ഇ യു രാജ്യങ്ങളായ ഹോംകോംഗിലും സ്വിറ്റ്സര്‍ലണ്ടിലും ഈ നാലു രാജ്യങ്ങളില്‍ നിന്നും കയറ്റുമതിയിലൂടെ വിഷമുട്ടകള്‍ എത്തുകയായിരുന്നു.ഇതേ തുടര്‍ന്ന് ദശലക്ഷക്കണക്കിന് മുട്ടകളും മുട്ട ഉല്‍പ്പന്നങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും നീക്കം ചെയ്തിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ നിരോധിച്ച കീടനാശിനിയാണ് ഫിപ്രോനില്‍.ഇവ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മനുഷ്യന്റെ വൃക്കകള്‍,കരള്‍,തൈറോയ്ഡ് ഗ്രന്ഥികള്‍ എന്നിവയെ ഹാനികരമായി ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.

Scroll To Top