Wednesday May 24, 2017
Latest Updates

പഠനകാലത്ത് എടുത്ത ലൈബ്രറി ബുക്ക് മടക്കി നല്‍കിയത് 61 വര്‍ഷങ്ങള്‍ക്ക് ശേഷം

പഠനകാലത്ത് എടുത്ത ലൈബ്രറി ബുക്ക് മടക്കി നല്‍കിയത് 61 വര്‍ഷങ്ങള്‍ക്ക് ശേഷം

കോളജ് വിദ്യാര്‍ത്ഥി ലൈബ്രറി ബുക്ക് മടക്കി നല്‍കിയത് 61 വര്‍ഷങ്ങള്‍ക്ക് ശേഷം. റോബ് വെബ്‌സ്‌റ്റെര്‍ എന്ന 91 കാരനാണ് ആറ് പതിറ്റാണ്ടിന് ശേഷം ലൈബ്രറി ബുക്ക് മടക്കി നല്‍കിയത്. 1950 കളില്‍ തന്റെ പഠന കാലത്ത്  എടുത്ത സോഷ്യല്‍ സയന്‍സ് ബുക്കാണ് തിരികെ നല്‍കിയത്. പുസ്തകം മടക്കി നല്‍കുന്നതിന് ഡെര്‍ബിഷെയര്‍ മുതല്‍ ലിവര്‍പൂള്‍ വരെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് വന്നാണ് വെബ്സ്റ്റര്‍ പുസ്തകം മടക്കി നല്‍കിയത്.

ആറ് പതിറ്റാണ്ടിന് ശേഷം പുസ്തകം തിരികെ ഏല്‍പ്പിക്കുമ്പോള്‍ ലക്ഷങ്ങള്‍ ഫൈന്‍ ആകുമെന്നാണ് വെബ്സ്റ്റര്‍ ഭയന്നിരുന്നത്. എന്നാല്‍ 4,500 പൌണ്ട് മാത്രമേ ലൈബ്രറി അധികൃതര്‍ ഫൈന്‍ ഈടാക്കിയുള്ളൂ. പുസ്തകം മടക്കി നല്‍കാന്‍ വൈകിയ ഓരോ ദിവസത്തിനും 20 പെന്‍സ് വീതമാണ് ഫൈന്‍ കണക്കാക്കിയത്. 1948/ 49 വര്‍ഷത്തില്‍ വെബ്സ്റ്റര്‍ ലിവര്‍പൂളിലെ ഈ കോളജില്‍ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിയായിരുന്നു. പിന്നീട് 1953 ല്‍ ഇതേ കോളജില്‍ തന്നെ റിസര്‍ച്ച് അസിസ്റ്റന്റ് ആയിരുന്നു.

ഈ കാലയളവിലാണ് കോളജില്‍ നിന്ന് പുസ്തകം എടുത്തത്. ജീവിത സായാഹ്നത്തില്‍ എത്തിയപ്പോഴാണ് ഈ മുതിര്‍ന്ന വിദ്യാര്‍ത്ഥിക്ക് പുസ്തകം മടക്കി നല്‍കാന്‍ തോന്നിയത്. ഫോര്‍ഡ് ജീവനക്കാരനായിരുന്ന വെബ്സ്റ്റര്‍ ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

Scroll To Top