Wednesday January 18, 2017
Latest Updates

പട്ടാള അട്ടിമറി ശ്രമം: കണ്ണീരോടെ തുര്‍ക്ക് പ്രസിഡന്റ്

പട്ടാള അട്ടിമറി ശ്രമം: കണ്ണീരോടെ തുര്‍ക്ക് പ്രസിഡന്റ്

ഇസ്താംബൂള്‍ :പട്ടാള അട്ടിമറി ശ്രമത്തിനിടെ കൊല്ലപ്പെട്ട സുഹൃത്തിന്റെ മരണാനന്തര ചടങ്ങളില്‍ വിങ്ങിപ്പൊട്ടി തുര്‍ക്കിഷ് പ്രസിഡന്റ് തയ്യിപ് എര്‍ദോഗാന്‍. ഇസ്താംബുളില്‍ താമസമായ സുഹൃത്ത് എരോള്‍ ഒല്‍കാക്ക്, 16കാരനായ മകന്‍ എന്നിവര്‍ ബോസ്ഫറസ് പാലത്തില്‍ വെള്ളിയാഴ്ച വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. അട്ടിമറി ശ്രമം നടത്തിയ പട്ടാളക്കാര്‍ക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു ഇവര്‍.

‘ദൈവം മഹാനാണ്’ എന്നു പറഞ്ഞ എര്‍ദോഗാന് മരണാനന്തര ചടങ്ങില്‍ സങ്കടം കാരണം കൂടുതല്‍ സംസാരിക്കാനായില്ല.

വെള്ളിയാഴ്ച നടന്ന പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 6,000ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്. പട്ടാളത്തിലെ ഒരു വിഭാഗം നടത്തിയ അട്ടിമറി ശ്രമത്തെ ജനങ്ങള്‍ പരാജയപ്പെടുത്തുകയായിരുന്നു. യുഎസിലെ പെന്‍സില്‍വാനിയയില്‍ താമസമാക്കിയ മതപണ്ഡിതന്‍ ഫെത്തുല്ല ഗുലന്‍ ആണ് അട്ടിമറിക്ക് പിന്നില്‍ എന്ന് എര്‍ദോഗാന്‍ ആരോപിച്ചിരുന്നു. 265ഓളം പേരാണ് പരാജയപ്പെട്ട അട്ടിമറിക്കിടെ കൊല്ലപ്പെട്ടത്.

Scroll To Top