Sunday May 28, 2017
Latest Updates

പടക്ക നിര്‍മാണ ശാലയില്‍ സ്ഫോടനം: 11 മരണം

പടക്ക നിര്‍മാണ ശാലയില്‍ സ്ഫോടനം: 11 മരണം

പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപുര്‍ ജില്ലയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 11 പേര്‍ മരിച്ചു. ഏഴു പേര്‍ക്കു ഗുരുതര പരുക്ക്. പടക്ക നിര്‍മാണ ശാലയിലെ ജീവനക്കാരാണു മരിച്ചവരെല്ലാം.

മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ഭാരതി ഘോഷ് പറഞ്ഞു. സംഭവത്തിനുശേഷം പടക്ക നിര്‍മാണ ശാലയുടെ ഉടമ രാജന്‍ മെയ്തി എന്നയാള്‍ ഒളിവില്‍പ്പോയെന്നു റിപ്പോര്‍ട്ടുണ്ട്. ഇവിടെ ബോംബുകള്‍ നിര്‍മിച്ചിരുന്നെന്നു പ്രദേശവാസികള്‍ പരാതിപ്പെടുന്നുണ്ട്.

അതി ശക്തമായ സ്ഫോടനമായിരുന്നുവെന്നു പരിസരവാസികള്‍ പറഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കു വിള്ളല്‍വീണു. കൂടുതല്‍ വിവരങ്ങള്‍ അറിവായിവരുന്നേയുള്ളൂ.

Scroll To Top