Friday November 16, 2018
Latest Updates

പച്ച പുതപ്പിടാന്‍ ഡബ്ലിന്‍ നഗരം,സെന്റ് പാട്രിക്ക്‌സ് ദിനാഘോഷങ്ങള്‍ക്ക് അയര്‍ലണ്ടിലെങ്ങും ഒരുക്കമായി 

പച്ച പുതപ്പിടാന്‍ ഡബ്ലിന്‍ നഗരം,സെന്റ് പാട്രിക്ക്‌സ് ദിനാഘോഷങ്ങള്‍ക്ക് അയര്‍ലണ്ടിലെങ്ങും ഒരുക്കമായി 

ഡബ്ലിന്‍:സെന്റ് പാട്രിക്‌സ് ഡേ ആഘോഷത്തോട് അനുബന്ധിച്ചു രാജ്യം മുഴുവന്‍ പച്ചയണിയാനൊരുങ്ങുകയാണ്.ഏറ്റവും ശ്രദ്ധേയമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായ ഡബ്ലിന്‍ തുറമുഖത്ത് നിരവധി കെട്ടിടങ്ങളാണ് ഇപ്പോള്‍ തന്നെ പച്ചയില്‍ പൊതിഞ്ഞിരിക്കുന്നത്. ദേശീയ ദിനാഘോഷ പരേഡില്‍ പങ്കെടുക്കാനായി ഡബ്ലിന്‍ നഗരത്തില്‍ മാത്രം അഞ്ച് ലക്ഷത്തിലധികം പേര്‍ എത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

സെന്റ് പാട്രിക് ഡേയോടനുബന്ധിച്ച് നാല് ദിവസത്തെ ആഘോഷത്തിനായി ഡബ്ലിന്‍ ഒരുങ്ങി കഴിഞ്ഞു.യുഎസില്‍ നിന്നടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ ബാന്‍ഡ് സംഘവും Home is Where the Heart is എന്ന തീമോടെ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ട്ട ആഘോഷത്തിന് കൊഴുപ്പേകാന്‍ എത്തുന്നുണ്ട്.

മെറിയന്‍ സ്‌ക്വയറിലടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 15,16,17,18,19 തിയ്യതികളിലായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് തയാറാക്കിയിരിക്കുന്നത്,

ആഘോഷ പരിപാടികളുടെ ഭാഗമായി മാര്‍ച്ച് 15 മുതല്‍ 19 വരെയുള്ള വൈകുന്നേരങ്ങളില്‍ സര്‍ റോജര്‍സണ്‍സ് ക്വേ , പോര്‍ട്ട് സെന്ററിലെ ഡൈവിങ് ബെല്‍, ക്രെയിന്‍ 292 ഇവ മരതക ശോഭയില്‍ തിളങ്ങുന്ന കാഴ്ചയാണുള്ളത്.

റോമിലെ കൊളോസിയം സിഡ്‌നിയിലെ ഓപ്പറ ഹൌസ്, നയാഗ്ര വെള്ളച്ചാട്ടം എന്നിവ ഉള്‍പ്പെടെ 300 സ്റ്റേഡിയങ്ങള്‍, പ്രതിമകള്‍, മ്യൂസിയങ്ങള്‍, ടവറുകള്‍ ഈ വര്‍ഷം ആഘോഷപരിപാടിയില്‍
പങ്കെടുക്കും.

പതിവ് നിറമായ നീലയില്‍ നിന്ന് മാറി തുറമുഖം പച്ചയില്‍ നിറക്കുന്നത് ആഘോഷ പരിപാടികളോടുള്ള ഒത്തുചേരലിന്റെ ഭാഗമാണെന്നു ഡബ്ലിന്‍ പോര്‍ട്ട് കമ്പനി സി.ഇ.ഒ ഇമോണ്‍ ഓ’റെല്ലി അറിയിച്ചു. .

ഡബ്ലിന്‍ തുറമുഖം പുതിയ പോര്‍ട്ട് സെന്റര്‍ പ്ലാസയും അതിന്റെ രണ്ട് പൈതൃക സൈറ്റുകളും പച്ചനിറിച്ചു ഈ വര്‍ഷത്തെ സെന്റ് പാട്രിക് ഫെസ്റ്റിവല്‍ പരിപാടിയുടെ ഭാഗമാകുന്നതില്‍ അതിയായി സന്തോഷിക്കുന്നു എന്ന് സെന്റ് പാട്രിക്‌സ് ഫെസ്റ്റിവലിന്റെ സി.ഇ.ഒ സൂസന്‍ കിര്‍ബി പറഞ്ഞു.

സെന്റ് പാട്രിക്സ് ഡേ ആയ ശനിയാഴ്ച ഉച്ചയോടെയാണ് പാര്‍ണല്‍ സ്‌ക്വയറില്‍ നിന്നും അയര്‍ലണ്ടിലെ ഏറ്റവും വലിയ പരേഡ് നഗരത്തെ ഉത്സവ ലഹരിയില്‍ ആഴ്ത്തി പുറപ്പെടുക.അയര്‍ലണ്ടിന്റെ എല്ലാ പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലും സെന്റ് പാട്രിക്സ് ഡേ പരേഡ് നടത്തപ്പെടും.ദേശീയ ദിനത്തിന്റെ ലഹരിയിയിലേയ്ക്ക് നഗരം നീങ്ങുകയാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.stpatricksfestival.ie/

Scroll To Top