Sunday May 28, 2017
Latest Updates

പക്ഷാഘാതം തിരിച്ചറിയാന്‍ മൈക്രോവേവ് ഹെല്‍മറ്റുകള്‍

പക്ഷാഘാതം തിരിച്ചറിയാന്‍ മൈക്രോവേവ് ഹെല്‍മറ്റുകള്‍

പക്ഷാഘാതം നേരത്തെ തിരിച്ചറിയാന്‍ കഴിയുന്ന മൈക്രോവേവ് ഹെല്‍മറ്റുകള്‍ വികസിപ്പിച്ചു. സ്വീഡിഷ് ഗവേഷകരാണ് ഇത് വികസിപ്പിച്ചത്. തലച്ചോറില്‍ രക്തം വാര്‍ന്ന് ഉണ്ടാകുന്ന പക്ഷാഘാതവും രക്തം കട്ട പിടിച്ച് ഉണ്ടാകുന്ന പക്ഷാഘാതവും വെവ്വേറെ തിരിച്ചറിയാന്‍ ഈ ഹെല്‍മെറ്റ് ഫലപ്രദമാണ്.

ഹെല്‍മെറ്റില്‍ നിന്നുള്ള മൈക്രോവേവ് തരംഗങ്ങള്‍ ഉപയോഗിച്ച് ഞരമ്പുകളില്‍  രക്തം കട്ട പിടിച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചറിയാന്‍ സാധിക്കും. നിലവില്‍ പക്ഷാഘാതം നിര്‍ണ്ണയിക്കുന്നതിനുള്ള സിടി സ്‌കാന്‍  രീതിയേക്കാള്‍ ഫലപ്രദമായി രോഗനിര്‍ണ്ണയം നടത്താന്‍ ഈ മൈക്രോവേവ് ഹെല്‍മെറ്റുകള്‍ സഹായകമാണെന്ന് ശാസ്ത്രലോകം പറയുന്നു.

Scroll To Top