Wednesday February 22, 2017
Latest Updates

ന്യൂസീലാന്‍ഡ് തകരുന്നു,ഓസ്‌ട്രേലിയക്ക് 184 റണ്‍സ് വിജയലക്ഷ്യം

ന്യൂസീലാന്‍ഡ് തകരുന്നു,ഓസ്‌ട്രേലിയക്ക് 184 റണ്‍സ് വിജയലക്ഷ്യം

മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ ഓസ്‌ട്രേലിയക്ക് 184 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിന് 45 ഓവറില്‍ 183 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ ജോണ്‍സന്‍, ജയിംസ് ഫോക്‌നര്‍ എന്നിവര്‍ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും വീഴ്ത്തി.

തകര്‍ച്ചയോടെയായിരുന്നു കിവികളുടെ തുടക്കം. തന്നെ.ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ മക്കല്ലത്തെ മിച്ചല്‍ സ്റ്റാര്‍ക്ക് മടക്കി. സ്റ്റാര്‍ക്കിന്റെ അത്യുഗ്രന്‍ പന്തില്‍ മക്കല്ലം ബൗള്‍ഡാവുകയായിരുന്നു. പിന്നാലെ മാര്‍ട്ടിന്‍ ഗുപ്റ്റിലും(15)കെയിന്‍ വില്യംസണും(12) പുറത്തായി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയില്‍ തകര്‍ന്ന കിവികളെ റോസ് ടെയ്‌ലര്‍ഗ്രാന്റ് എലിയറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. റോസ് ടെയ്‌ലര്‍(40)എലിയറ്റ്(83) റണ്‍സ് നേടി. ഈ സംഖ്യം 111 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

150 റണ്‍സിലെത്തി നില്‍ക്കെയാണ് ഇവരുടെ കൂട്ടുകെട്ട് തകരുന്നത്. ഫോക്‌നറുടെ പന്തില്‍ ഹാദ്ദിന് ക്യാച്ച് നല്‍കിയായിരുന്നു ടെയ്‌ലര്‍ മടങ്ങിയത്. വന്നപാടെ വെടിക്കെട്ട് വീരന്‍ കോറി ആന്‍ഡേഴ്‌സണും ലൂക്ക് റോഞ്ചിയും(ഇരുവരും പൂജ്യം) കൂടാരം കയറി. ഡാനിയല്‍ വെട്ടോറി പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും മിച്ചല്‍ ജോണ്‍സന്റെ അത്യുഗ്രന്‍ യോര്‍ക്കറില്‍ വീഴുകയായിരുന്നു. പിന്നാലെ ഹെന്റിയും ജോണ്‍സന് വിക്കറ്റ് സമ്മാനിച്ചു. മാക്‌സ് വെല്ലിന്റെ തകര്‍പ്പര്‍ ത്രോയില്‍ ടീം സൗത്തിയും(11) മടങ്ങി.

Scroll To Top