Friday July 21, 2017
Latest Updates

ന്യുയോര്‍ക്ക് ടൈംസിനും പണികിട്ടി; ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ ആക്രമണം

ന്യുയോര്‍ക്ക് ടൈംസിനും പണികിട്ടി; ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ ആക്രമണം

ന്യുയോര്‍ക്ക്: സച്ചിന്‍ തെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ പേജില്‍ മലയാളികള്‍ തെറി അഭിഷേകം നടത്തിയത് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ്. ഇപ്പോള്‍ ഷറപ്പോവയ്ക്ക് പിന്നാലെ ന്യുയോര്‍ക്ക് ടൈംസിനും പണി കിട്ടി. ഇന്ത്യയെയും മംഗള്‍യാന്‍ ദൗത്യത്തെയും അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ന്യുയോര്‍ക്ക് ടൈംസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ തെറിയഭിഷേകം. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തെറി കമന്റുകള്‍ കൊണ്ട് ന്യുയോര്‍ക്ക് ടൈംസിന്റെ പേജു നിറഞ്ഞിരിക്കുകയാണ്.

ഏതാനും ദിവസങ്ങള്‍ മുന്‍പ് ന്യുയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ഇന്നലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് തെറിയഭിഷേകം തുടങ്ങിയത്. മോശം കമന്റുകള്‍ക്ക് പുറമേ രസകരമായ കമന്റുകളും ന്യുയോര്‍ക്ക് ടൈംസിന്റെ പേജിലുണ്ട്. ആരോപണ വിധേയമായ കാര്‍ട്ടൂണ്‍ പേജില്‍ ഷെയര്‍ ചെയ്തിട്ടില്ലെങ്കിലും മറ്റ് വാര്‍ത്തകളുടെ കമന്റ് കോളത്തിലാണ് തെറി കമന്റ്.

എലൈറ്റ് സ്‌പെയ്‌സ് ക്ലബ്ബിലേക്ക് പ്രവേശിക്കാന്‍ കന്നുകാലിയുമായി വാതിലില്‍ മുട്ടുന്ന ഒരു ഇന്ത്യക്കാരന്റെ ചിത്രമാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. കാര്‍ട്ടൂണ്‍ ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്നതാണെന്നാണ് ആക്ഷേപം.

Scroll To Top