Thursday November 23, 2017
Latest Updates

നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ 12 കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് 13 വര്‍ഷം തടവുശിക്ഷ

നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ 12 കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് 13 വര്‍ഷം തടവുശിക്ഷ

ബെല്‍ഫാസ്റ്റ്: നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ 12 കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് 13 വര്‍ഷം തടവുശിക്ഷ. പഞ്ചാബ് സ്വദേശിയായ ചരണ്‍ജിത്ത് സിങ്ങാണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചരണ്‍ജിത് ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നില്ല. ബലാത്സംഗം, കുട്ടികളെ ലൈംഗികമായി തുടങ്ങി ഒന്നിലധികം വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ മാസം കോടതി കണ്ടെത്തിയിരുന്നു. 

രാജ്യത്തെ നിയമപ്രകാരം ഇയാളെ ഇപ്പോള്‍ തന്നെയോ ശിക്ഷ പൂര്‍ത്തിയായിക്കഴിഞ്ഞോ ഇയാളെ ഇന്ത്യയിലേക്ക് നാട് കടത്താന്‍ ഹോം സെക്രട്ടറിക്ക് അധികാരമുണ്ടെന്ന് കേസില്‍ വിധി പ്രസ്താവിച്ചു കൊണ്ട് ജഡ്ജി ഡേവിഡ് മാക് ഫാര്‍ ഹാല്‍ഡ് പറഞ്ഞു. വെള്ളത്തിലൂടെ രോഗങ്ങള്‍ സൌഖ്യമാകാന്‍ തനിക്ക് ദിവ്യശക്തിയുണ്ടെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ ജനങ്ങളെ പറ്റിച്ചിരുന്നത്. ഇയാളുടെ പ്രചാരണത്തില്‍ വിശ്വസിച്ച് മൂത്രാശയകല്ല് ഭേദപ്പെടുത്തുന്നതിനു ഇയാളെ സമീപിച്ച യുവതിയുടെ മകളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. മന്ത്രങ്ങള്‍ ചൊല്ലുന്നതായി ഭാവിച്ച ഇയാള്‍ പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് കുട്ടി മൊഴി നല്‍കി. വിശ്വാസം ചൂഷണം ചെയ്തു ജനങ്ങളെ വഞ്ചിരുന്ന ചരണ്‍ജിത്ത് സിങ്ങിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

 

അതേസമയം തന്റെ കക്ഷി നിരപരാധിയാണെന്നും ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കണമെന്നും ഇയാളുടെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി ഈ വാദം കണക്കിലെടുത്തില്ല. 

Scroll To Top