Sunday October 21, 2018
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ അക്രമ പരമ്പര: സിന്‍ ഫെയ്ന്‍ മുന്‍ നേതാക്കളുടെ വീടിന് നേരെ ബോംബേറ്

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ അക്രമ പരമ്പര: സിന്‍ ഫെയ്ന്‍ മുന്‍ നേതാക്കളുടെ വീടിന് നേരെ ബോംബേറ്

ബെല്‍ഫാസ്റ്റ്: സിന്‍ ഫിയെന്‍ മുന്‍ നേതാവ് ജെറി ആഡംസ്, വടക്കന്‍ അയര്‍ലണ്ടിലെ പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാന്‍ ബോബി സ്റ്റോറി എന്നിവരുടെ വീടുകള്‍ക്ക് നേരേ ബോംബേറ്. ബെല്‍ഫാസ്റ്റിലാണ് അക്രമം. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ജെറി ആഡംസിന്റെ വീടിനു മുന്നിലുണ്ടായിരുന്ന വാഹനത്തിന് കാര്യമായ കേടുപാട് പറ്റി. ‘എല്ലാവരും സുരക്ഷിതരാണ്. ആര്‍ക്കും പരിക്കില്ല. ഫോണ്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും നന്ദി’ ജെറി ആഡംസ് റ്റ്വീറ്റ് ചെയ്തു. അക്രണം നിന്ദ്യവും ഭീരുത്വം നിറഞ്ഞതുമാണെന്ന് സിന്‍ ഫെയ്ന്‍ എംഎല്‍എ ജെറി കെല്ലി റ്റ്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് രണ്ട് നേതാക്കളുടെ വീടിന് നേരെ അക്രമം ഉണ്ടായത്. ഡെറിയില്‍ ആറ് രാത്രി നീണ്ടു നിന്ന അക്രമ പരമ്പരയ്ക്ക് പിന്നാലെയാണ് ബെല്‍ഫാസ്റ്റിലെ സംഭവം. വ്യാഴാഴ്ച 70 ലധികം പെട്രോള്‍ ബോംബുകളും മറ്റ് രണ്ട് സ്‌ഫോടക വസ്തുക്കളുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഏറിയപ്പെട്ടത്.

വീണ്ടുവിചാരമില്ലാത്ത അക്രമങ്ങളുടെ ആറാം രാത്രിയാണ് ഇതെന്നും പുതിയ ഐആര്‍എ സംഘടനയാണ് പ്രധാന ഉത്തരവാദികളെന്നും വടക്കന്‍ അയര്‍ലണ്ട് പൊലീസ് മോധാവി ജോര്‍ജ് ഹാമില്‍ട്ടണ്‍ പറഞ്ഞു.

സിന്‍ ഫെയ്ന്‍ നേതാക്കളുടെ വീടുകള്‍ ആക്രമിച്ചത് ആരെന്ന കാര്യത്തില്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഡെറിയിലെ അക്രമവുമായി ഇതിന് ബന്ധമുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. അക്രമത്തെ അലയന്‍സ് പാര്‍ട്ടി നേതാവ് നവോമി ലോംഗും അപലപിച്ചു.

Scroll To Top