Wednesday April 25, 2018
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സര്‍ക്കാര്‍ രൂപവത്കരണത്തത്തിന് സമവായ സാധ്യതകള്‍ ഒരുങ്ങുന്നു,13 മാസത്തെ കാത്തിരിപ്പിന് ശേഷം മഞ്ഞുരുകല്‍

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സര്‍ക്കാര്‍ രൂപവത്കരണത്തത്തിന് സമവായ സാധ്യതകള്‍ ഒരുങ്ങുന്നു,13 മാസത്തെ കാത്തിരിപ്പിന് ശേഷം മഞ്ഞുരുകല്‍

ബെല്‍ഫാസ്റ്റ് :നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പുതിയ സര്‍ക്കാര്‍ ഉണ്ടാകുന്നതിനു സമവായം രൂപപ്പെടുന്നു. കഴിഞ്ഞ പതിമൂന്നു മാസക്കാലമായി അധികാര പങ്കാളിത്വവുമായി ബന്ധപ്പെട്ട്നിലനിന്നിരുന്നപ്രതിസന്ധികള്‍ക്ക് അയവ് വന്നതായിനോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പ്രധാന കക്ഷികളായസിന്‍ ഫീനും ഡെമോക്രാറ്റിക് യൂണിയനും വെളിപ്പെടുത്തി.അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന അന്തിമഘട്ട ചര്‍ച്ചകളോടെ സര്‍ക്കാര്‍ രൂപവത്കരണം യാഥാര്‍ഥ്യമായേക്കും.

2017 മാര്‍ച്ചില്‍ നിയമസഭാ ഇലക്ഷന്‍ നടന്നെങ്കിലും,ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ 13 മാസമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

രണ്ടു പാര്‍ട്ടികളും തമ്മില്‍നടത്തിയ ചര്‍ച്ചയില്‍ വച്ചാണ് പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകള്‍ഉണ്ടായത്.മേഖലയിലെ വിവിധ പാര്‍ട്ടികളുമായി ഇന്നലെനടത്താനിരുന്ന യോഗം മാറ്റിവച്ചാണ് രണ്ടു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടന്നത്.

ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായതായും പ്രശ്‌നപരിഹാരം ഉടന്‍ സാധ്യമാകുമെന്നും ഷിന്‍ ഫിന്‍അഭിപ്രായപ്പെട്ടു. ‘പ്രശ്‌ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. എന്നാല്‍ തടസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഡെമോക്രാറ്റിക് യൂണിയനുമായുള്ള ഒത്തുതീര്‍പ്പിനു ഇത് അവസാനത്തെ അവസരമായിരിക്കും’. 34 വര്‍ഷങ്ങള്‍ പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനം വഹിച്ചശേഷം ഇന്ന് ചുമതല ഒഴിവാക്കുന്ന  ജെറി ആഡംസ് വ്യക്തമാക്കി.

Scroll To Top