Thursday February 22, 2018
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സെന്റ് പാട്രിക് ഡേ ആഘോഷപരിപാടിയില്‍ ഐറിഷ് പതാകയ്ക്ക് നിരോധനം 

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സെന്റ് പാട്രിക് ഡേ ആഘോഷപരിപാടിയില്‍ ഐറിഷ് പതാകയ്ക്ക് നിരോധനം 

ലെറ്റര്‍ക്കെനി:ഡെറി സിറ്റി കൗണ്‍സിലും,സ്ട്രാബെന്‍ ജില്ലാ കൗണ്‍സിലുമടക്കം നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വര്‍ഷം നടക്കുന്ന സെന്റ് പാട്രിക് ഡേ ആഘോഷപരിപാടിയില്‍ ഐറിഷ് പതാക അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രാദേശിക ഭരണകൂടങ്ങള്‍. ഡെറിയിലെ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡെറി സിറ്റി ആന്‍ഡ് സ്‌ട്രൈബന്‍ ഡിസ്ട്രിക്ട് കൌണ്‍സില്‍ ഇത് സംബന്ധിച്ച് പത്രക്കുറിപ്പിറക്കി.

വിവിധ കമ്മ്യൂണിറ്റികളെ ഒരുപോലെ ആഘോഷപരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിനും കമ്മ്യൂണിറ്റികള്‍ തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനും സെന്റ് പാട്രിക് ഡേ ആഘോഷം ഒരു അവസരമാകണമെന്ന അഭിപ്രായം മുന്നോട്ടു വന്നിരിക്കുന്നതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

‘എല്ലാവര്‍ക്കും ഒരുപോലെ ആഘോഷപരിപാടികളില്‍ പങ്കെടുക്കേണ്ടതുണ്ട്. അതിനാല്‍ ഔദ്യോഗിക ചിഹ്നങ്ങളും പതാകകളും ആഘോഷപരിപാടിയോടു അനുബന്ധിച്ചു നടക്കുന്ന പരേഡില്‍ അനുവദിക്കുന്നതല്ല. ‘ ഡി സി എസ് ഡി കൗണ്‍സില്‍ വക്താവ് പറഞ്ഞു.

സ്‌ട്രൈബണിലെ മുന്‍കാല പാട്രിക് ഡേ ആഘോഷ പരിപാടികളില്‍ നിന്ന് വ്യത്യസ്തമായ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നില്ലെന്നു സ്വതന്ത്ര പ്രാദേശിക കൗണ്‍സിലര്‍ പോള്‍ ഗലെഹര്‍ ബി ബി സിയോട് പറഞ്ഞു.
കൗണ്‍സിലിന്റെ തീരുമാനത്തിനെതിരെ പലതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളുമായി ജനങ്ങളും മുന്നോട്ടു വരുന്നുണ്ട്.

Scroll To Top