Tuesday February 20, 2018
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സര്‍ക്കാര്‍ സര്‍വീസിലേക്ക് നഴ്സുമാരുടെ റിക്രൂട്ട്‌മെന്റ് ഉടന്‍ ആരംഭിക്കും,ഇന്ത്യന്‍,ഫിലിപ്പിനോ നഴ്‌സുമാരെ ലഭിക്കാതെ വന്നാല്‍ നോര്‍ത്തിലെ ആരോഗ്യമേഖല സ്തംഭിക്കും 

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സര്‍ക്കാര്‍ സര്‍വീസിലേക്ക് നഴ്സുമാരുടെ റിക്രൂട്ട്‌മെന്റ് ഉടന്‍ ആരംഭിക്കും,ഇന്ത്യന്‍,ഫിലിപ്പിനോ നഴ്‌സുമാരെ ലഭിക്കാതെ വന്നാല്‍ നോര്‍ത്തിലെ ആരോഗ്യമേഖല സ്തംഭിക്കും 

ലെറ്റര്‍കെന്നി :അയര്‍ലണ്ടിലെ ആരോഗ്യവകുപ്പ് അധികൃതര്‍ ഇന്ത്യയോടുള്ള മമത കുറയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍.ഒരു കാലത്ത് ഇന്ത്യന്‍ നഴ്‌സുമാരെ പ്രധാനമായും ആശ്രയിച്ചു കൊണ്ടിരുന്ന നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആരോഗ്യവകുപ്പ് ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള റിക്രൂട്ട് മെന്റ് കുറയ്ക്കാനും പകരം ഫിലീപ്പീന്‍സില്‍ നിന്നും 600 നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനും തീരുമാനമെടുത്തു.ഫിലിപ്പിനോ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കുന്നതേയുള്ളു. 1500 നേഴ്സുമാരുടെ കുറവാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആരോഗ്യമേഖലയിലുള്ളത്.

യൂറോപ്യന്‍ യൂണിയനിലെ വിദഗ്ദ നേഴ്സുമാരുടെ കുറവുള്ളതിനാല്‍ ബ്രിട്ടീഷ് നഴ്സിംഗ് കൗണ്‍സില്‍ സ്വദേശികളായ നേഴ്സുമാരെ പരിശീലിപ്പിക്കുന്നത് വരെ വിദേശ ജീവനക്കാരെ ആശ്രയിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ രീതിയാണ് രാജ്യത്തെ നഴ്സുക്ഷാമം പരിഹരിക്കാന്‍ വടക്കന്‍ അയര്‍ലണ്ടിലെ ആരോഗ്യവകുപ്പും സ്വീകരിച്ചിരിക്കുന്നത്.

ആവശ്യത്തിനനസുരിച്ചുള്ള റിക്രൂട്ട് മെന്റ് നടക്കാതിരുന്നതാണ് നഴ്സിങ് മേഖലയിലെ ജീവനക്കാരുടെ ക്ഷാമത്തിന് കാരണമെന്ന് നോര്‍ത്ത് മേഖലയിലെ ചീഫ് നഴ്സിംഗ് ഓഫീസര്‍ ഷാര്‍ലെറ്റ് മക്ആര്‍ഡില്‍ പറഞ്ഞു.2000 മാണ്ടില്‍ ഫിലിപ്പൈന്‍സില്‍ നിന്നും ഇന്ത്യയില്‍ നിന്നുമായി നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ എത്തിയ നഴ്സുമാരാണ് ഇവിടുത്തെ ആരോഗ്യ മേഖലയെ പ്രതിസന്ധിയില്‍ നിന്നും രക്ഷിച്ചത്.വീണ്ടും അതേ സ്ഥിതി സംജാതമാവുകയാണ്. യൂറോപ്പിലെങ്ങും ആവശ്യത്തിന് നഴ്സുമാരെ കിട്ടാനേയില്ല.ഈ സ്ഥിതി തുടരാനാവില്ല.അവര്‍ പറഞ്ഞു.

പ്രധാനമായും ഫിലിപ്പിനോ നഴ്‌സുമാരെയാണ് നോര്‍ത്തേണ്‍ അയര്‍ലണ്ട് റിക്രൂട്ട് ചെയ്യുക,ഇന്ത്യന്‍ നഴ്‌സുമാരെയും ആവശ്യമായി വരും.ഇവിടങ്ങളില്‍ നിന്നും യോഗ്യതയുള്ള നഴ്സുമാരെ ലഭിച്ചില്ലെങ്കില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് ആരോഗ്യരംഗത്ത് വലിയ വെല്ലുവിളികളെ നേരിടേണ്ടി വരുമെന്ന അവസ്ഥയാണുള്ളത്, ഷാര്‍ലെറ്റ് മക്ആര്‍ഡില്‍ പറഞ്ഞു.

കുറച്ച് വര്‍ഷങ്ങളിലേക്കുള്ള പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടി മാത്രം ഉദ്ദേശിച്ചുള്ളതാണ് വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെന്റ് എന്നും അവര്‍ പറഞ്ഞു.

ഇതിനൊപ്പം നിലവില്‍ പ്രാക്ടീസ് ചെയ്യാത്ത നേഴ്സുമാരോട് ജോലിയില്‍ തിരികെ പ്രവേശിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Scroll To Top