Friday September 22, 2017
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രണ്ട് സ്വവര്‍ഗ വിവാഹക്കേസുകള്‍ കോടതി റദ്ദാക്കി 

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രണ്ട് സ്വവര്‍ഗ വിവാഹക്കേസുകള്‍ കോടതി റദ്ദാക്കി 

ബെല്‍ഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ചരിത്രപ്രധാനമായി വിധിയിലൂടെ രണ്ട് സ്വവര്‍ഗ വിവാഹക്കേസുകള്‍ ഹൈകോടതി റദ്ദാക്കി.സ്വവര്‍ഗ വിവാഹ നിരോധനം എല്‍ജിബിടി ജോടികളുടെ അവകാശങ്ങളെ ഹനിക്കുന്നതല്ലെന്നു നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് ഒ ഹാര കേസുകള്‍ റദ്ദാക്കിയത്.ബെല്‍ഫാസ്റ്റിലെ ഹൈക്കോടതി ജഡ്ജിയല്ല, മറിച്ച് സ്റ്റെര്‍മോണ്ട് അസംബ്ലിയാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ സാമൂഹ്യനയം തീരുമാനിക്കേണ്ടതെന്ന് ജസ്റ്റിസ് ഒ ഹാര ചൂണ്ടിക്കാട്ടി.

ബ്രിട്ടണില്‍ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കപ്പെട്ടിട്ടില്ല.

2014ല്‍ ലണ്ടനില്‍ വിവാഹിതരായ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ യുവാക്കളും സിവില്‍ പാര്‍ട്നര്‍ഷിപ്പിലേര്‍പ്പെട്ട യുവതികളുമാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സ്വവര്‍ഗ വിവാഹ നിരോധനം അവരുടെ മനുഷ്യാവകാശങ്ങളെ ഹനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

കോടതിവിധി നിരാശപ്പെടുത്തുന്നതാണെന്നു പ്രതീകരിച്ച ഹര്‍ജിക്കാര്‍ വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനും പ്രചാരണം നടത്തുന്നതിനും പൊതുസമൂഹത്തിന്റെ തേടിയിരിക്കുകയാണ്.പുരുഷന്മാര്‍ പരസ്പരം സ്നേഹിക്കുന്നതോ സ്ത്രീകള്‍ പരസ്പരം സ്നേഹിക്കുന്നതോ സമൂഹത്തെ ഒരു തരത്തിലും ബാധിക്കുന്നതല്ലെന്നും ,എന്നിട്ടും തങ്ങളെ പാര്‍ശ്വവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഭൂരിപക്ഷം ആളുകളും സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നവരാണെന്ന് രാഷ്ട്രീയ നേതാക്കളെ അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Scroll To Top