Thursday August 17, 2017
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ട് ഭരണം :നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും,ഡിയുപി-ഷിന്‍ഫെയ്ന്‍ ഭിന്നതയില്‍ മാറ്റമില്ല

നോര്‍ത്തേണ്‍ അയര്‍ലണ്ട് ഭരണം :നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും,ഡിയുപി-ഷിന്‍ഫെയ്ന്‍ ഭിന്നതയില്‍ മാറ്റമില്ല

ബെല്‍ഫാസ്റ്റ് :പ്രധാനരാഷ്ട്രീയ കക്ഷികളായ ഡിയുപി-ഷിന്‍ഫെയ്ന്‍ ഭിന്നത തുടരുന്നതിനാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ ഭരണകാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.പ്രശ്നപരിഹാരത്തിനുള്ള അന്തിമ നീക്കമെന്ന നിലയില്‍ ഇന്നും പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം സ്റ്റാര്‍മോണ്ടില്‍(ഐറിഷ് പാര്‍ലിമെന്റ് ബില്‍ഡിംഗ്) ഒത്തുകൂടി ചര്‍ച്ച നടത്തുന്നുണ്ട്.കഴിഞ്ഞ ആറു ദിവസമായി നടത്തിയ അധികാര വീതംവെപ്പ് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. എക്സിക്യൂട്ടീവ് രൂപീകരിക്കുന്നതിന് ബ്രിട്ടന്‍ അനുവദിച്ച സമയപരിധി കഴിഞ്ഞ വ്യാഴാഴ്ചയാണ് അവസാനിച്ചത്.വീണ്ടും അനുവദിച്ച സമയപരിധിയും കഴിയുമ്പോള്‍ തിരഞ്ഞെടുപ്പിനുള്ള സാദ്ധ്യതകള്‍ തന്നെയാണ് മുന്നില്‍.

മുഖ്യകക്ഷികളായ ഷിന്‍ഫെയ്ന്നും-ഡിയുപിയും തമ്മില്‍ ചേരാത്തതാണ് പ്രശ്നം പരിഹരിക്കുന്നതിന് തടസ്സമാകുന്നത്.ഇന്ന് ഉച്ചകഴിഞ്ഞ് വീണ്ടും ഇക്കാര്യത്തില്‍ ബ്രിട്ടന്റെ ഇടപെടലുണ്ടാകും.നോര്‍ത്തേണ്‍ അയര്‍ലണ്ട് സെക്രട്ടറി ജയിംസ് ബ്രോക്കന്‍ ഷൈര്‍ ഇന്ന് ഉച്ചകഴിഞ്ഞ് ഹൗസ് ഓഫ് കോമണ്‍സിലെത്തി ഇക്കാര്യത്തിലുള്ള ബ്രിട്ടീഷ് നിലപാട് അറിയിക്കുമെന്നാണ് കരുതുന്നത്.നിര്‍ണായകമായ തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് കരുതുന്നത്.

ബ്രിട്ടന്റെയും അയര്‍ലണ്ടിന്റേയും വിദേശ കാര്യ മന്ത്രിമാര്‍ ഈ യോഗത്തില്‍ സംബന്ധിക്കുന്നില്ല.അയര്‍ലണ്ട് വിദേശകാര്യ മന്ത്രി സൈമണ്‍ കോവ്നെ ബ്രക്സിറ്റുമായി ബന്ധപ്പെട്ട് അതിര്‍ത്തി സന്ദര്‍ശിക്കാനെത്തുന്ന ഫിന്നിഷ് വിദേശകാര്യമന്ത്രി ടിമോ സോയിനിയുമായുള്ള ചര്‍ച്ചകള്‍ക്കായി പോയിരിക്കുകയാണ് .

കാഷ് ഫോര്‍ ആഷ് അഴിമതിയുടെ പേരില്‍ ഡിയുപിയും ഷിന്‍ഫെയ്നും തമ്മില്‍ ഉടലെടുത്ത പ്രശ്നത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം മുതല്‍ അസംബ്ലിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല . പ്രശ്ന പരിഹാരത്തിനു സാധ്യതയൊന്നും കാണാതിരിക്കുമ്പോഴും ഇരു പാര്‍ട്ടിയുടെയും നേതാക്കള്‍ പരസ്പരം കുറ്റാരോപണങ്ങളുമായി രംഗത്തുവന്നത് സ്ഥിതി കൂടുതല്‍ വഷളാക്കിയിരുന്നു.

Scroll To Top