Sunday January 22, 2017
Latest Updates

നോമ്പനുഷ്ഠിക്കുന്ന ജീവനക്കാരനെ ബലം പ്രയോഗിച്ച് ചപ്പാത്തി തീറ്റിച്ച് ശിവസേന എംപി വിവാദത്തില്‍

നോമ്പനുഷ്ഠിക്കുന്ന ജീവനക്കാരനെ ബലം പ്രയോഗിച്ച് ചപ്പാത്തി തീറ്റിച്ച് ശിവസേന എംപി വിവാദത്തില്‍

മുംബൈ: റംസാന്‍ നോമ്പനുഷ്ഠിക്കുന്ന മുസ് ലിം ജീവനക്കാരനെ ബലം പ്രയോഗിച്ച് ചപ്പാത്തി തീറ്റിച്ച് ശിവസേന എംപി വിവാദത്തില്‍. ഡല്‍ഹിയിലെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഗസ്റ്റ് ഹൗസായ മഹാരാഷ്ട്രസദനിലെ മുസ് ലിം ജീവനക്കാരനായ അര്‍ഷാദ് സുബൈറിനെയാണ് ശിവസേന എംപി നിര്‍ബന്ധപൂര്‍വം ചപ്പാത്തി കഴിപ്പിച്ചത്.

താനയില്‍ നിന്നുള്ള ശിവസേനാ എം.പി രാജന്‍ വിചാരെയും സംഘവുമാണ് ജീവനക്കാരനെ ബലം പ്രയോഗിച്ച് ഭക്ഷണം കഴിപ്പിച്ചത്. അര്‍ഷാദിന്റെ മുഖം പിടിച്ച് വായില്‍ റൊട്ടി തിരുകുന്ന വീഡിയോ പുറത്തുവന്നു. അതേസമയം നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചിട്ടില്ലെന്നും മോശം ഭക്ഷണത്തിനെതിരെ പ്രതിഷേധിക്കുകയയിരുന്നെന്നുമാണ് ശിവസേനയുടെ വിശദീകരണം. സംഭവം വിവാദമായതോടെ പ്രതിപക്ഷം വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത് ബഹളത്തിനിടയാക്കി.

Scroll To Top