Thursday October 18, 2018
Latest Updates

നോണ്‍സോയ്ക്ക് വേണ്ടി തുള്ളാമോറിലെ ജനമിറങ്ങി ,ജസ്റ്റീസ് വകുപ്പ് കീഴടങ്ങി കൊടുത്തു 

നോണ്‍സോയ്ക്ക് വേണ്ടി തുള്ളാമോറിലെ ജനമിറങ്ങി ,ജസ്റ്റീസ് വകുപ്പ് കീഴടങ്ങി കൊടുത്തു 

ഡബ്ലിന്‍ : നാടുകടത്താന്‍ ഉത്തരവിട്ട സ്‌കൂള്‍ വിദ്യാര്‍ഥിക്ക് അയര്‍ലണ്ടില്‍ അമ്മയോടും സഹോദരനുമൊപ്പം കഴിയാന്‍ സുപ്രിംകോടതി അനുവദിച്ചു.ഇതേ തുടര്‍ന്നു 14കാരനായ നോണ്‍സോ മുസോജെ തുല്ലമോര്‍ കോളജില്‍ തുടര്‍ന്നും പഠിക്കും.

നാടുകടത്തല്‍ ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും അതിനെതിരെ പ്രക്ഷോഭത്തിലായിരുന്നു.ഒടുവില്‍ തുള്ളാമോറിലെ ജനകീയ പ്രതിഷേധത്തിനു മുന്നില്‍ നീതിന്യായാലയം പരാജയപ്പെടുകയായിരുന്നു.അങ്ങനെ നോണ്‍സോയ്ക്ക് പോറ്റമ്മയായ അയര്‍ലണ്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കഴിയാന്‍ അവസരമൊരുങ്ങി.

നിരവധി ടിഡിമാര്‍ കേസ് ഡെയ്ലില്‍ ഈ വിഷയം ഉയര്‍ത്തിയിരുന്നു. ജൂണില്‍ ലിന്‍സ്റ്റര്‍ ഹൗസിന് പുറത്ത് പ്രതിഷേധ പ്രകടനവും നടന്നിരുന്നു. നാടുകടത്തലിനെതിരെ 21,000ത്തിലധികം പേര്‍ ഒപ്പുവെച്ച ഹര്‍ജിയും നല്‍കിയിരുന്നു.

രണ്ടു വയസ്സുള്ളപ്പോള്‍ 2007ല്‍ നൈജീരിയയില്‍ നിന്ന് അയര്‍ലണ്ടില്‍ എത്തിയതാണ് നോണ്‍സോ . ഭര്‍ത്താവിന്റെ മരണശേഷം അമ്മയ്ക്ക് നൈജീരിയയ്ക്ക് രണ്ട് മക്കള്‍ക്കൊപ്പം നൈജീരിയയ്ക്ക് പോകേണ്ടിവന്നു.അഭയാര്‍ഥി കേന്ദ്രത്തില്‍ പ്രവേശനം നേടുന്നതിനായുള്ള കുടുംബത്തിന്റെ അപേക്ഷ 2009 ല്‍ നിരസിച്ചിരുന്നു. തുടര്‍ന്നു ജൂണ്‍ മാസത്തിലാണ് നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

രാജ്യത്ത് തുടരുന്നതിന് കുടുംബാംഗങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ആന്‍ഡ് ഇക്വാലിറ്റിയിലെ ഐറിഷ് നാച്വറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് (ഐഎന്‍ഐഎസ്) അറിയിച്ചു. ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് കേസ് പുനപ്പരിശോധിച്ച കോടതി അനുകൂല തീരുമാനമെടുത്തതായി ഐഎന്‍ഐഎസ് സൂചിപ്പിച്ചു.

Scroll To Top