Tuesday January 24, 2017
Latest Updates

നോട്ടയും മോശമാക്കിയില്ല; കേരളത്തില്‍ ‘നോട്ടയ്ക്ക്’ 210,055 വോട്ട്; കൂടുതല്‍ നിഷേധവോട്ട് മലപ്പുറത്ത്

നോട്ടയും മോശമാക്കിയില്ല; കേരളത്തില്‍ ‘നോട്ടയ്ക്ക്’ 210,055 വോട്ട്; കൂടുതല്‍ നിഷേധവോട്ട് മലപ്പുറത്ത്

തിരുവനന്തപുരം: കേരളത്തില്‍ ‘നോട്ടയ്ക്ക്’ 210,055 വോട്ട് ലഭിച്ചു. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ആരെയും താല്‍പ്പര്യമില്ലെങ്കില്‍ (none of the above) അഥവാ നിഷേധ വോട്ട് ചെയ്യാനുള്ള അവസരമാണ് നോട്ട. നോട്ട നിലവില്‍ വന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 20 മണ്ഡലങ്ങളില്‍ കൂടിയാണ് നോട്ടയ്ക്ക് കേരളത്തില്‍ 210,055 വോട്ട് ലഭിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ നോട്ടയ്ക്ക് വോട്ടുചെയ്തത് മലപ്പുറം മണ്ഡലത്തിലാണ്. മലപ്പുറത്ത്  21,829 പേര്‍ നോട്ടയ്ക്ക് വോട്ട് ചെയ്തു.

രണ്ടാംസ്ഥാനത്ത് ആലത്തൂരാണ് 21,417 വോട്ടുകള്‍. ആലത്തൂരില്‍ ഒരു പഞ്ചായത്തില്‍ നോട്ട ഒന്നാം സ്ഥാനത്ത് വരുന്ന സാഹചര്യം പോലുമുണ്ടായി. പത്തനംതിട്ടയും കോട്ടയവുമാണ് നോട്ടയ്ക്ക് കൂടുതല്‍ വോട്ട് കിട്ടിയ മറ്റ് രണ്ട് മണ്ഡലങ്ങള്‍. പത്തനംതിട്ടയില്‍ 16,447 പേര്‍ നോട്ടയ്ക്ക് വോട്ടുചെയ്തപ്പോള്‍
, കോട്ടയത്ത് 14,024 പേര്‍ നോട്ടയ്ക്ക് വോട്ടു രേഖപ്പെടുത്തി. ഇടുക്കിയില്‍ 12,002 നിഷേധ വോട്ടുകള്‍ രേഖപ്പെടുത്തി.

കാസര്‍കോട് 6103 പേരും; കണ്ണൂര്‍ മണ്ഡലത്തില്‍ 7026 പേരും നോട്ടയ്ക്ക് വോട്ട് ചെയ്തു. വടകരയില്‍ 6107 പേരാണ് നോട്ട തെരഞ്ഞെടുത്തത്. വയനാട് 10,735; കോഴിക്കോട് 6381 വോട്ടുകള്‍ വീതവും നോട്ട നേടി. പൊന്നാനിയില്‍ 7494 പേര്‍ നോട്ടയ്ക്ക് വോട്ട് ചെയ്തപ്പോള്‍ പാലക്കാട് 11,292 വോട്ടുകള്‍ നോട്ടയുടെ കോളത്തില്‍ വീണു. തൃശ്ശൂര്‍ 10,050; ചാലക്കുടി 10,552; എറണാകുളം 9735; ആലപ്പുഴ 11,321; മാവേലിക്കര 9459; കൊല്ലം 7876; ആറ്റിങ്ങല്‍ 6918; തിരുവനന്തപുരം 3287 എന്നിങ്ങനെയാണ് നോട്ടയുടെ കണക്ക്.

Scroll To Top