Wednesday September 26, 2018
Latest Updates

നോക്കില്‍ വാര്‍ഷിക നൊവേനയ്ക്ക് ഇന്നു തുടക്കമാകും,മാതൃ സന്നിധിയിലേക്ക് ഭക്തലക്ഷങ്ങള്‍ 

നോക്കില്‍ വാര്‍ഷിക നൊവേനയ്ക്ക് ഇന്നു തുടക്കമാകും,മാതൃ സന്നിധിയിലേക്ക് ഭക്തലക്ഷങ്ങള്‍ 

ഡബ്ലിന്‍ : നോക്ക് മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലെ വാര്‍ഷിക നൊവേനയ്ക്ക് ഇന്ന് തുടക്കമാകും.ഒമ്പത് ദിവസം നീണ്ട നൊവേനയില്‍ പങ്കെടുക്കാന്‍ പതിനായിരക്കണക്കിനാളുകള്‍ കൗണ്ടി മേയോവിലെ ഈ ഗ്രാമത്തിലേക്കെത്തുമെന്നാണ് കരുതുന്നത്.1879ല്‍ പരിശുദ്ധ കന്യകാമറിയം ഇവിടെ പ്രത്യക്ഷയായെന്നും 15 പേര്‍ അതിന് സാക്ഷ്യം വഹിച്ചെന്നുമാണ് വിശ്വാസം.

നിത്യ ജീവിത ദു:ഖങ്ങള്‍ക്ക് പരിഹാരം തേടിയും രോഗശാന്തി തേടിയുമാണ് തീര്‍ഥാടകര്‍ ഇവിടേയ്ക്ക് എത്തുന്നത്.ഇവിടേക്ക് വിവിധ ദിവസങ്ങളില്‍ അയര്‍ലണ്ടിലെ ബിഷപ്പുമാരും മറ്റും നൊവേനയ്ക്കും തിരുക്കര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കും.പരിശുദ്ധ കന്യകാ മറിയത്തിന്റെ പ്രത്യക്ഷീകരണത്തിന്റെ 138ാമത് വാര്‍ഷികത്തിനാണ് ഇന്നു കൊടിയേറുന്നത്.

ഇത്തവണ 100000 തീര്‍ഥാടകര്‍ നൊവേനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നൊവേനയുടെ സമാപനദിവസമായ ആഗസ്റ്റ് 21 ന് അടുത്തകൊല്ലം ആഗസ്റ്റില്‍ അയര്‍ലണ്ടില്‍ നടക്കുന്ന വേള്‍ഡ് ഫാമിലീസ് മീറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉത്ഘാടനവും നടത്തപ്പെടും.

Scroll To Top