Saturday February 25, 2017
Latest Updates

നൈല ഉഷയും പ്രിഥ്വിരാജും ഒന്നിക്കുന്നു

നൈല ഉഷയും പ്രിഥ്വിരാജും ഒന്നിക്കുന്നു

മ്മൂട്ടി ചിത്രമായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നൈല ഉഷ പ്രിഥ്വിരാജിന്റെ നായികയാകുന്നു. നോര്‍ത്ത് 24 കാതത്തിന് ശേഷം അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്യുന്ന സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെയാണ് നൈല പ്രിഥ്വിയുടെ നായികയാകുന്നത്. നോര്‍ത്ത് 24 കാതത്തിന് മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു.

കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം പുണ്യാളന്‍ അഗര്‍ബത്തീസ്, ഗ്യാംഗ്റ്റര്‍ എന്നീ ചിത്രങ്ങളിലും നൈല ഉഷ നായികയായിരുന്നു. ദുബായില്‍ ആര്‍ജെ ആയ നൈല കൂടുതല്‍ ചിത്രങ്ങളിലൂടെ മലയാളത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.  ഹാസ്യത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നെടുമുടി വേണു, ചെമ്പന്‍ വിനോദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Scroll To Top