Monday February 20, 2017
Latest Updates

നേഴ്‌സിംഗ് ഹോമുകളില്‍ അടുത്ത വര്‍ഷങ്ങളില്‍ 8000 ബെഡുകള്‍ കുറയുമെന്ന് പഠനം

നേഴ്‌സിംഗ് ഹോമുകളില്‍ അടുത്ത വര്‍ഷങ്ങളില്‍ 8000 ബെഡുകള്‍ കുറയുമെന്ന് പഠനം

ഡബ്ലിന്‍ :വൃദ്ധരായവരെ സംരക്ഷിക്കുന്ന നേഴ്‌സിംഗ് ഹോമുകളില്‍ ആവശ്യാനുസരണം ബെഡുകള്‍ ലഭിക്കാനില്ലാത്ത സ്ഥിതി ആരോഗ്യരംഗത്തെ സ്ഥിതികള്‍ മോശമാക്കുന്നതായി പഠനം.അടുത്ത ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ എണ്ണായിരത്തോളം ബെഡുകളുടെ കുറവ് രാജ്യത്ത് ഉണ്ടാകുമെന്ന് ഒരു സംഘം വിദഗ്ദര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

ഫണ്ടിന്റെ അപര്യാപ്ത മൂലം ഒട്ടേറെ നേഴ്‌സിംഗ് ഹോമുകളും നിലവിലുള്ള ബെഡുകളുടെ എണ്ണം വെട്ടി ചുരുക്കുന്നതാണ് ഇതിനു കാരണം.പുതിയ ബെഡുകള്‍ക്ക് അനുവദിക്കേണ്ട തുക ഹോം കെയര്‍ പാക്കേജുകളിലേയ്ക്കും മറ്റും മാറ്റി ചിലവഴിക്കപ്പെടുന്നതാണ് ഇതിന് കാരണം.
സര്‍ക്കാരിന്റെ ശ്രദ്ധ ഈ വിഷയത്തില്‍ അടിയന്തരമായും പതിയണമെന്ന് വിദഗ്ധ സംഘം ആവശ്യപ്പെട്ടു.

Scroll To Top