Friday January 19, 2018
Latest Updates

നേരിയ ഭൂരിപക്ഷത്തിനെങ്കിലും റഫറണ്ടം പാസാകുമെന്ന് ഐറിഷ് പ്രധാനമന്ത്രി

നേരിയ ഭൂരിപക്ഷത്തിനെങ്കിലും റഫറണ്ടം പാസാകുമെന്ന് ഐറിഷ് പ്രധാനമന്ത്രി

ഡബ്ലിന്‍;മേയ് 22 ന് നടക്കുന്ന സ്വവര്‍ഗ വിവാഹ റഫറണ്ടം നേരിയ ഭൂരിപക്ഷത്തിനെങ്കിലും പാസാക്കുവാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി എന്ടാ കെന്നി
അയര്‍ലണ്ടിലെ ജനങ്ങളുടെ മാറിയ ജീവിത രീതിയ്ക്ക് അനുസരിച്ച് രൂപപ്പെട്ടുവന്ന പഠനങ്ങളുടെ വെളിച്ചത്തിലാണ് യെസ് വോട്ടിന് അനുകൂലമായി താന്‍ മാറിയാതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
റഫറണ്ടം മതപരമായ ചട്ടങ്ങളെ ബന്ധപ്പെടുന്നതല്ലെന്നും ഈ രാജ്യത്തെ എല്ലാവര്‍ക്കും തുല്യനീതിയും തുല്യ അവകാശങ്ങളും പ്രദാനം ചെയ്യാനുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു..ടിവി 3 അയര്‍ലണ്ടിന്റെ റേഡിയോ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കെന്നി.
70 %പേരും റഫറണ്ടത്തെ അനുകൂലിയ്ക്കുന്നുവെന്ന് ഫിനഗേല്‍ പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുമ്പോഴാണ് നേരിയ മുന്‍ തൂക്കം എങ്കിലും നേടി ജയിക്കാനാവുമെന്ന് പ്രധാനമന്ത്രി പറയുന്നത്.

Scroll To Top