Monday September 25, 2017
Latest Updates

നേരിട്ടുള്ള മേയര്‍ തെരഞ്ഞെടുപ്പ്: ജനഹിത പരിശോധന ഈ ഗവണ്‍മെന്റിന്റെ കാലത്ത് നടന്നേക്കില്ല

നേരിട്ടുള്ള മേയര്‍ തെരഞ്ഞെടുപ്പ്: ജനഹിത പരിശോധന ഈ ഗവണ്‍മെന്റിന്റെ കാലത്ത് നടന്നേക്കില്ല

ഡബ്ലിന്‍: ഡബ്ലിന്‍ മേയറെ നേരിട്ട് തെരഞ്ഞെടുക്കുന്നതിനുള്ള ജനഹിത പരിശോധന ഈ ഗവണ്മെന്റിന്റെ കാലത്ത് നടന്നേക്കില്ലെന്ന് സൂചന. പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ലോക്കല്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന മേയര്‍ എന്ന ആശയം ചര്‍ച്ചയായത്. ഇത് സംബന്ധിച്ച് ജനഹിതഹിത പരിശോധന നടത്താമെന്ന് മന്ത്രിമാര്‍. എന്നാല്‍ ഈ ഗവണ്‍മെന്റിന്റെ കാലത്ത് ജനഹിത പരിശോധന നടക്കുമെന്ന് ഉറപ്പില്ലെന്ന് പുതിയ പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി വ്യക്തമാക്കി.

മേയറെ നേരില്‍ തെരഞ്ഞെടുക്കുന്നതില്‍ തനിക്ക് വ്യക്തിപരമായ എതിര്‍പ്പില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ അതിന്റെ പ്രായോഗികത സംബന്ധിച്ചാണ് തനിക്ക് സംശയമുള്ളത്. കാര്യമായ അധികാരമില്ലാതെ ഒരു പദവിക്ക് വേണ്ടി മാത്രം നേരിട്ടുള്ള മേയര്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു. ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടുള്ള മേയര്‍ തെരഞ്ഞെടുപ്പിനോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. വിഷയത്തില്‍ തനിക്ക് മുന്‍നിലപാട് തന്നെയാണ് ഉള്ളതെന്ന് ക്രിസ്റ്റി ബര്‍ക്ക് ആവര്‍ത്തിച്ചു.

മന്ത്രിക്ക് എതിരഭിപ്രായം ഉണ്ടാകാം എന്നാല്‍ ഡബ്ലിനിലെ ജനങ്ങള്‍ നേരിട്ടുള്ള മേയര്‍ തെരഞ്ഞെടുപ്പിന് അനുകൂലമാണെന്ന് ക്രിസ്റ്റി ബര്‍ക്ക് പറഞ്ഞു. ഫിംഗല്‍ കൌണ്‍സിലര്‍മാര്‍ മാത്രമാണ് അന്ന് ഈ നിര്‍ദ്ദേശത്തോടെ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ബാക്കി മൂന്ന് സിറ്റി കൌണ്ടി കൌണ്‍സിലുകളും നിര്‍ദ്ദേശത്തോട് അനുകൂല നിലപാടായിരുന്നു

Scroll To Top