Tuesday February 21, 2017
Latest Updates

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടിയുടെ സ്വര്‍ണം പിടിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടിയുടെ സ്വര്‍ണം പിടിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഇന്ന് രാവിലെ നടന്ന പരിശോധനയില്‍ ഒരുകോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് മലപ്പുറം സ്വദേശികളെ അറസ്റ്റ് ചെയ്തു. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണം പിടിച്ചു.

സമീപകാലത്തെ എറ്റവും വലിയ സ്വര്‍ണ വേട്ടയാണ് ഇതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. 116 ഗ്രാം വീതമുള്ള ഏഴു സ്വര്‍ണ ബിസ്‌ക്കട്ടുകള്‍ വീതമാണ് ഇവര്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. അത്യന്താധുനിക  ഹാന്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.

നേരത്തെ പല തവണ നെടുമ്പാശ്ശേരി വഴി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സ്വര്‍ണം കടത്താന്‍ ചൈനക്കാരന്റെ നേതൃത്വത്തില്‍ തങ്ങള്‍ക്ക് പ്രത്യേക പരിശീലനം ലഭിക്കുന്നുണ്ടെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

Scroll To Top