Thursday October 18, 2018
Latest Updates

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റണ്‍വേയില്‍ ഖത്തര്‍ വിമാനം തെന്നിമാറി

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റണ്‍വേയില്‍ ഖത്തര്‍ വിമാനം തെന്നിമാറി

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. ഇന്നു പുലര്‍ച്ചെ ഇറങ്ങിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനമാണ് റണ്‍വേയില്‍ നിന്നും അല്‍പം തെന്നി മാറിയത്.

പൈലറ്റിന്റെ ജാഗ്രതമൂലം വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.

കനത്തെ മഴയെത്തുടര്‍ന്ന് പൈലറ്റിന് റണ്‍വേ കാണാന്‍ കഴിയാത്തതാണു സംഭവത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. ലാന്‍ഡിങ്ങിനിടെ റണ്‍വേയിലെ ചില ലൈറ്റുകള്‍ തകര്‍ന്നു.

ഈ വിമാനത്തിന് മടങ്ങാനായില്ല.ഇതില്‍ ഖത്തറിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരെ ഖത്തര്‍ ഐര്‍വേസിന്റെ മറ്റൊരു വിമാനത്തില്‍ രാവിലെ 10 .30 ന് അയയ്ക്കും

Scroll To Top