Tuesday November 13, 2018
Latest Updates

നൂറു ശതമാനം മാര്‍ക്കുമായി ബിറിലെ മരിയാ ബാബു അയര്‍ലണ്ടിലെ മലയാളികള്‍ക്ക് അഭിമാനമായി 

നൂറു ശതമാനം മാര്‍ക്കുമായി ബിറിലെ മരിയാ ബാബു അയര്‍ലണ്ടിലെ മലയാളികള്‍ക്ക് അഭിമാനമായി 

ബിര്‍: ലിവിംഗ് സെര്‍ട്ട് പരീക്ഷയില്‍ കൗണ്ടി ഓഫാലിയിലെ ബിര്‍ എന്ന കൊച്ചു പട്ടണമാണ് അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഇത്തവണ ആഹ്‌ളാദം കൊണ്ടുവരുന്നത്.ബിര്‍ ബ്രെണ്ടന്‍സ് കമ്യൂണിറ്റി കോളജിലെ മരിയ ബാബു എന്ന കൊച്ചു മിടുക്കിയ്ക്ക് നൂറു ശതമാനം മാര്‍ക്ക് !

ലിവിംഗ് സെര്‍ട്ട് പരീക്ഷയില്‍ ആകെ നേടാവുന്ന 625 മാര്‍ക്കും മരിയ ബാബു നേടി.

പെരുമ്പാവൂര്‍ ,മാര്‍ത്തോമാ കോളജിന് സമീപമുള്ള അയിനി വീട്ടില്‍ ബാബു ആന്‍ഡ്രുസിന്റെയും,ബിര്‍ ഹോസ്പിറ്റലിലെ ലിസി ബാബുവിന്റെയും മകളുമായ മരിയയ്ക്ക് അപ്രതീക്ഷിതമായാണ് അയര്‍ലണ്ടിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ ഒന്നാം സ്ഥാനക്കാരില്‍ ഒരാളാവാനായത്.രാജ്യത്ത് ആകെ 8 പേരാണ് മുഴുവന്‍ മാര്‍ക്കും നേടിയത്.

മരിയയ്ക്ക് ഒരു സഹോദരനാണ് ഉള്ളത്.സെക്കന്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണ് സഹോദരന്‍ ആന്‍ഡ്രു.

മരിയയ്ക്ക് റിസള്‍ട്ടിനെ കുറിച്ച് ശുഭ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്.പരീക്ഷ നന്നായി എഴുതി എന്ന ആത്മ വിശ്വാസം ഉണ്ടായിരുന്നു.എങ്കിലും ഫുള്‍ മാര്‍ക്ക് ലഭിച്ചത് അതിശയത്തോടെയാണ് കുടുംബാംഗങ്ങളും,അധ്യാപകരും കാണുന്നത്.

ഒരേ ഇരിപ്പിരുന്നു പഠിക്കുന്ന സ്വഭാവം ഒന്നും മരിയയ്ക്ക് ഇല്ലായിരുന്നു.വിനോദ വേളകള്‍ പരമാവധി ആസ്വദിച്ചു തന്നെയായിരുന്നു മരിയയുടെ പഠനം’.പിതാവ് നീന ഹോസ്പിറ്റലിലെ ബാബു ആന്‍ഡ്രുസ് പറയുന്നു.

ട്രിനിറ്റിയില്‍ ചേര്‍ന്ന് ആസ്‌ട്രോ ഫിസിക്‌സ് ബിരുദമെടുക്കാനാണ് മരിയ ഇപ്പോള്‍ തയ്യാറെടുക്കുന്നത്.

എന്തായാലും ബിറിലെ വീട്ടിലേയ്ക്ക് ഇപ്പോള്‍ മരിയയെ തേടി അഭിനന്ദന പ്രവാഹമാണ്. ബ്രെണ്ടന്‍സ് കമ്യൂണിറ്റി കോളജാവട്ടെ അപ്രതീക്ഷിതമായി വന്ന ബഹുമതിയില്‍ ത്രില്ലടിച്ചു നില്‍ക്കുകയാണ്.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top