Tuesday January 24, 2017
Latest Updates

നീന്തലിനിടയില്‍ വീണു കയ്യൊടിഞ്ഞയാള്‍ക്ക് നഷ്ടപരിഹാരം 59050 യൂറോ

നീന്തലിനിടയില്‍ വീണു കയ്യൊടിഞ്ഞയാള്‍ക്ക് നഷ്ടപരിഹാരം 59050 യൂറോ

ഡബ്ലിന്‍: നീന്തലിനിടയില്‍ ഡബ്ലിനിലെ കടല്‍ഭിത്തിയില്‍ നിന്നും വീണ് പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരമായി 59,050 യൂറോ നല്‍കാന്‍ ഹൈക്കോടതി വിധി. 2009 ജൂലൈ 27 ന് നടന്ന സംഭവത്തില്‍ ജോണ്‍സ്ടൗണ്‍കാരനായ ജോസഫ് മക്ഗ്രാത്ത് എന്ന 58 കാരന്‍ ബാര്‍ബര്‍ക്ക് ഫിന്‍ഗല്‍ കൗണ്ടി കൗണ്‍സിലാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടി വന്നിരിക്കുന്നത്.

വീഴ്ചയില്‍ ഇയാളുടെ കയ്യൊടിഞ്ഞിരുന്നു. പരുക്കിനെ തുടര്‍ന്ന് മൂന്ന് മാസം ഇയാള്‍ക്ക് ജോലി ചെയ്യാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് വിധി. കൗണ്‍സിലിന് നന്നായി അറിയാമായിരുന്നു കാര്യത്തില്‍ അവര്‍ തെറ്റിദ്ധരിപ്പിച്ചതായി ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു. നീന്താനെത്തുന്ന ആള്‍ക്കാര്‍ക്കിടയില്‍ പോലും ഇക്കാര്യം പ്രസിദ്ധമാണെന്നിരിക്കെ ഇവിടം സുരക്ഷിതമാണെന്ന് കൗണ്‍സില്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതായി ഇയാള്‍ പരാതിയില്‍ പറഞ്ഞു.

അതേസമയം ഇക്കാര്യത്തില്‍ പകുതി മാത്രമാണ് വാസ്തവമുളളതെന്നാണ് കൗണ്‍സില്‍ പറയുന്നത്. പരിശീലനത്തിനായി എത്തുന്നവര്‍ തന്നെ അവരുടെ സുരക്ഷാകാര്യത്തില്‍ കരുതല്‍ എടുക്കേണ്ടതുണ്ടെന്നും കൗണ്‍സില്‍ പറയുന്നു. സുരക്ഷിതമായി കാര്യങ്ങള്‍ ചെയ്യാതിരുന്നതാണ് അപകട കാരണമെന്നും അതിന് ഉത്തരവാദികളല്ലെന്നും കൗണ്‍സില്‍ പറഞ്ഞു. അതേസമയം കുറ്റം കൗണ്‍സിലിന്‍േ്‌റതാണെന്ന് ഉറപ്പാക്കാന്‍ മക്ഗ്രാത്തിന് കഴിഞ്ഞിട്ടുള്ളതായി കോടതി പറഞ്ഞു.

മക്ഗ്രാത്തും 14 വയസ്സുള്ള മകനും ഭാര്യയുടെ അനന്തരവളും കൂടി നീന്താന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. പടിയിറങ്ങൂന്നതിനിടയില്‍ വീഴുകയും കയ്യൊടിയുകയുമായിരുന്നു. വെള്ളത്തില്‍ ആറ് പടികള്‍ കൂടി ബാക്കി കിടക്കുമ്പോഴായിരുന്നു ഇയാള്‍ വീണത്. പടികളില്‍ പായല്‍ പിടിച്ചരുന്നതിനാല്‍ നല്ല വഴുക്കലുണ്ടായിരുന്നു. ബോട്ടിംഗിനായി കെട്ടിയുണ്ടാക്കിയിരിക്കുന്ന പടി ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കൗണ്‍സിലിന് അറിയാമായിരുന്നെന്ന് കോടതി വിലയിരുത്തി. പടികള്‍ അപകടകരമാണെന്ന് അറിയാമായിരുന്നിട്ടും കൗണ്‍സില്‍ ഒന്നും ചെയ്തില്ലെന്നും കോടതി പറഞ്ഞു.

Scroll To Top