Monday June 25, 2018
Latest Updates

നീനാ കൈരളിയുടെ ഈസ്റ്റര്‍,വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 7ന്,  പ്രശസ്ത ഗായകന്‍ പന്തളം ബാലന്‍ മുഖ്യാതിഥി

നീനാ കൈരളിയുടെ ഈസ്റ്റര്‍,വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 7ന്,  പ്രശസ്ത ഗായകന്‍ പന്തളം ബാലന്‍ മുഖ്യാതിഥി

നീനാ : ( കൗണ്ടി ടിപ്പററി )നീനാ കൈരളിയുടെ പത്താമത് ഈസ്റ്റര്‍- വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ ഏഴാം തിയതി ശനിയാഴ്ച്ച വൈകിട്ട് 4.30 മുതല്‍ നീനാ സ്‌കൗട്ട് ഹാളില്‍ വച്ച് നടക്കും.

ചലച്ചിത്ര പിന്നണിഗാനങ്ങളിലൂടെയും,ഗാനമേളകളിലൂടെയും മലയാളികളുടെ മനം കവര്‍ന്ന ഗായകന്‍ ‘പന്തളം ബാലന്‍’നയിക്കുന്ന ഗാനമേള ആസ്വാദനത്തിന്റെ നവ്യാനുഭവമാകും. 80 കളുടെ രണ്ടാം പാദം മുതല്‍ മലയാളി കേട്ടുതുടങ്ങിയ, ഇന്നും ശോഭ മങ്ങാതെ തിളങ്ങിനില്‍ക്കുന്ന ശബ്ദമാധുര്യത്തിന്റെ ഉടമയായ പന്തളം ബാലന് സംഗീത ലോകത്തുനിന്നും നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.പന്തളം ബാലനൊപ്പം ‘സോള്‍ ബീറ്റ്സ്’ഡബ്ലിനിലെ ഗായകരും പങ്കെടുക്കുന്നു എന്നത് ഈ സംഗീതനിശയുടെ മാറ്റുകൂട്ടുന്നു.

ഗാനമേളയോടൊപ്പം ബൈബിള്‍ സ്‌കിറ്റ് , മാര്‍ഗംകളി ,കുട്ടികളുടെ സ്‌കിറ്റ്,മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഡാന്‍സുകള്‍ ,പാട്ടുകള്‍ തുടങ്ങിയവയും ആഘോഷവേളയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നു.തുടര്‍ന്ന് വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീഴും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജിന്‍സണ്‍ അബ്രഹാം: 0861546525,
അഭിലാഷ് രാമചന്ദ്രന്‍: 0894407342,
വിനീത് ജോസഫ് : 0892413448.

വാര്‍ത്ത : ജോബി മാനുവല്‍

Scroll To Top