Friday November 16, 2018
Latest Updates

നീതി നിഷേധത്തിന്റെ പത്ത് വര്‍ഷങ്ങള്‍:ബൂമോണ്ടിലെ മലയാളി നഴ്‌സ് പൊരുതുന്നത്  അയര്‍ലണ്ടിലെ കുടിയേറ്റക്കാരായ തൊഴിലാളികളുടെ സ്വാതന്ത്ര്യ സമരമാകുമ്പോള്‍ !

നീതി നിഷേധത്തിന്റെ പത്ത് വര്‍ഷങ്ങള്‍:ബൂമോണ്ടിലെ മലയാളി നഴ്‌സ് പൊരുതുന്നത്  അയര്‍ലണ്ടിലെ കുടിയേറ്റക്കാരായ തൊഴിലാളികളുടെ സ്വാതന്ത്ര്യ സമരമാകുമ്പോള്‍ !

ഡബ്ലിന്‍: ഡബ്ലിനിലെ ബൂമോണ്ട് ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷനെ സമീപിച്ച സോമി തോമസ് എന്ന മലയാളി നഴ്സിന് അധികൃതരില്‍ നിന്നും നേരിടേണ്ടി വന്നത് കടുത്ത അവഗണനയെന്ന കണ്ടെത്തല്‍.

ബ്യൂമോണ്ട് ആശുപ്ത്രിയില്‍ വംശീയ കാരണങ്ങളാല്‍ സ്ഥാനക്കയറ്റം നിഷേധിച്ചുവെന്ന ആരോപണവുമായി വര്‍ക്‌പ്ലേസ് റിലേഷന്‍ സമിതിയെ സമീപിച്ച സോമി തോമസിന്റെ പരാതി വിചിത്രമായ കാരണങ്ങള്‍ ഉന്നയിച്ചാണ് തള്ളിയത്.

2004 ല്‍ അയര്‍ലണ്ടില്‍ എത്തിയ സോമി തോമസ് ആര്‍സിഎസ്‌ഐയില്‍ നിന്നും ഉന്നത ബീരുദം നേടിയിടടുണട്. 2007 ലാണ് ക്ലിനിക്കല്‍ നഴ്‌സ് മാനേജരായി ആദ്യമായി അപേക്ഷ സമര്‍പ്പിച്ചത്.ആദ്യ അപേക്ഷ മുതല്‍ തുടര്‍ച്ചയായി 11 തവണയാണ് വിവിധ ഉന്നത തസ്തികകളിലേക്ക് സമര്‍പ്പിച്ച സോമിയുടെ അപേക്ഷകള്‍ ബൂമോണ്ട് ആശുപത്രി അധികൃതര്‍ തള്ളിയത്…

പല തവണയും അപേക്ഷ തള്ളിയതോടെ ആശുപത്രി മാനേജ്മെന്റിന്റെ നിലപാടില്‍ സംശയം ഉന്നയിച്ച സോമി തോമസ് ഐഎന്‍എംഓ മുഖേനെ ആശുപത്രിയിലെ ഗ്രീവന്‍സസ് സമിതിയ്ക്ക് പരാതി നല്‍കുകയിരുന്നു.ആശുപത്രി തലത്തിലുള്ള ഈ സമിതി പരാതി പരിഹരിച്ചില്ലെങ്കില്‍ മാത്രമേ ഏതെങ്കിലും ജീവനക്കാരന് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷനെ സമീപിക്കാനാവുകയുള്ളു എന്നതിനാലാണിത്.

വഴി മുടക്കി ഗ്രീവന്‍സസ് സമിതി

മാനേജ് മെന്റ് പോസ്റ്റിലേക്കും സ്പെഷൃലിസററ് നഴ്‌സ് തസ്തികയിലേകകുമുളള സോമിയുടെ അപേക്ഷകള്‍ ബൂമോണ്ട് ആശുപത്രി അധികൃതര്‍ പല തവണയും തള്ളിക്കളഞ്ഞത് എച്ച് എസ് ഇ യുടെയും,ഐറിഷ് സര്‍ക്കാരിന്റെയും ഇന്റര്‍വ്യൂ മാര്‍ഗരേഖകള്‍ ലംഘിച്ചു കൊണ്ടാണെന്ന ബോധ്യം വന്നതോടെയാണ്, സോമി ആശുപത്രിയുടെ തന്നെ ഗ്രീവന്‍സസ് സമിതിയെ സമീപിച്ചത്. സോമി ആശുപത്രിയുടെ തന്നെ ഗ്രീവന്‍സസ് സമിതിയെ സമീപിച്ചത്.ഒത്തുകളികളും,പക്ഷ പാതിത്വവും വ്യക്തമായ സാഹചര്യത്തിലാണിത്.

ജോലിഭദ്രതയെക്കുറിച്ചുള്ള ഭയവും, നിയമ പരമായ അവകാശത്തെ കുറിച്ചൂള്ള പരിജ്ഞാനമില്ലായ്മയും,പിന്തുണയുമില്ലാത്ത അവസ്ഥയില്‍ ഒരു നഴ്സ് ഇത്തരമൊരു പരാതികൊടുക്കാന്‍ പോലും തയാറാവില്ലാത്ത സാഹചര്യത്തിലും സോമി നിയമ നടപടിയ്ക്കായി ഇറങ്ങി പുറപ്പെടുകയായിരുന്നു.

നിശ്ചിത ദിവസത്തിനുള്ളില്‍ പരാതിയ്ക്ക് പരിഹാരം കാണേണ്ട ഗ്രീവന്‍സസ് സമിതിയാവട്ടെ ആരോപണങ്ങള്‍ എല്ലാം സോമിയുടെ തോന്നലുകളെന്നെ വിലയിരുത്തലാണ് നടത്തിയത്.എന്നാല്‍ അവരുടെ നിഗമനങ്ങളും,കണ്ടെത്തലുകളും എഴുതി മറുപടി നല്‍കാന്‍ സമിതി തയ്യാറായതുമില്ല.മാത്രമല്ല വിദേശ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ എത്തുന്ന നഴ്സുമാരാണ് ഇത്തരം സംശയങ്ങള്‍ ഉന്നയിക്കുന്നതെന്ന് വിലയിരുത്തുകയും ചെയ്തു.

ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഗ്രീവന്‍സസ് കമ്മിറ്റി, പരാതി പരിഹരിക്കാതിരുന്നാല്‍ മാത്രമേ വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷനില്‍ പരാതി നല്കാനാവുകയുള്ളു.ഇതാകട്ടെ പരാതിയയ്ക്ക് ആസ്പദമായ സംഭവം നടന്നതിനു മേല്‍ എടുത്ത തീരുമാനത്തിന് ശേഷം ആറു മാസത്തിനുള്ളില്‍ വേണം താനും.എന്നാല്‍ നിരവധി തവണ രേഖാമൂലവും,ഐഎന്‍എംഓ മുഖേനെയും പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ടിട്ടും അവസാനം 2016 ഡിസംബര്‍ 22 ന് ഓഫിസ് സമയം കഴിഞ്ഞപ്പോള്‍ , വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷനില്‍ പരാതി സമര്‍പ്പിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഐഎന്‍എംഓയുടെ കൂടി ശക്തമായ ഇടപെടലോടെ ഗ്രീവന്‍സ് സമിതി മറുപടി എഴുതിനല്‍കി.

എനനാല്‍ സോമിയുടെ പരാതിയ്ക്ക് മതിയായ രീതിയിലുളള ഉത്തരമോ വിശദീകരണമോ കിട്ടാത്തതിനാല്‍ , വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷനില്‍ പരാതി സമര്‍പ്പിക്കാനുള്ള അവസാന ദിവസം വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷനില്‍ പരാതി രേഖപെടുത്താന്‍ സോമി ഐഎന്‍എംഓ യോട് നിര്‍ബന്ധിതമായി ആവശ്യപ്പെട്ടതോടെ ഐഎന്‍എം ഓ അതനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.

പോരാട്ടം 
കേസ് വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷന്റെ അഡ്ജുഡിക്കേഷന്‍ ഓഫിസറുടെ മുമ്പില്‍ എത്തും മുമ്പേ ഒത്തുതീര്‍പ്പ് സാധ്യതകള്‍ ആരായാറുണ്ട്.എന്നാല്‍ നീതി നിഷേധം തുറന്നു കാട്ടാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന സോമിയുടെ ആഗ്രഹത്തിന് മുമ്പില്‍ വാഗ്ദാനങ്ങള്‍ വിലപ്പോയില്ല.

ഇത് പൗരാവകാശത്തിന്റെ മേലുള്ള ആക്രമണമാണ്.
തുല്യവകാശത്തിന്റെ മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണ്.
സര്‍വീസ് റിക്രൂട്ട്‌മെന്റ് മാര്‍ഗ്ഗരേഖകളുടെ ലംഘനമാണ്.
ഏറ്റവും ഒടുവില്‍ അയര്‍ലണ്ടിലെ കുടിയേറ്റക്കാരായ തൊഴിലാളികളുടെ സ്വാതന്ത്യസമരമാണ്.

ഇത്തരം ബോധ്യങ്ങളെല്ലാം ആശുപത്രി അധികൃതരോട് സോമി തുറന്നു പറഞ്ഞത് നീതി നിഷേധിച്ചതിലുള്ള വേദനയിലാണ്. സ്‌കോട്‌ലന്‍ഡിലെ രാജാവായിരുന്ന റോബര്‍ട് ബ്രൂസ് ഏഴു വട്ടം യുദ്ധത്തില്‍ പരാജയപ്പെട്ട് ഗുഹയിലൊളിച്ചിരിക്കുമ്പോള്‍ ഒരു ചിലന്തി ഏഴുപ്രാവശ്യം വല കെട്ടാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടും എട്ടാം തവണ വിജയിച്ച അനുഭവം കണ്ട് യുദ്ധം ജയിച്ച കഥ കേട്ടിട്ടുണ്ട്. ഇവിടെ സോമിയെ അര്‍ഹതയെല്ലാം തെളിയിച്ചിട്ടും പതിനൊന്ന് പ്രാവശ്യമാണ് അധികൃതര്‍ തോല്‍പ്പിച്ചത്.

നീതിയും,സത്യവും പരാജയപ്പെടാന്‍ പാടില്ലല്ലോ ?

വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷന്‍ 2017 ജൂലൈ 5നാണ് കേസ് പരിഗണനയ്ക്കെടുത്തത്. അഡ്ജൂഡിക്കേഷന്‍ ഉദ്യോഗസ്ഥനായ ജോണ്‍ റ്റിയേര്‍ണി കേസ് കേള്‍ക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ കേസില്‍ സാക്ഷികളുണ്ടോയെന്ന് ഇരുഭാഗത്തോടും ആരാഞ്ഞു. ആശുപത്രി അധികൃതര്‍ സാക്ഷികളെ സമര്‍പ്പിക്കാന്‍ എത്തിച്ചിരുന്നു.

സാക്ഷികളോട് ചേംപറില്‍ നിന്നും പുറത്തു പോകാന്‍ ആവശൃപെപടടു. അതിനുശേഷം
തങ്ങളുടെ പരാതി സമര്‍പ്പിക്കാന്‍ ഇരുപക്ഷത്തോടും എ ഒ ആവശ്യപ്പെട്ടു. സോമിക്ക് വേണ്ടി അത് ഐഎന്‍എംഒ നേരത്തെ സമര്‍പ്പിച്ചിരുന്നു.

അഡ്ജൂഡിക്കേഷന്‍ ഉദ്യോഗസ്ഥനായ ജോണ്‍ റ്റിയേര്‍ണി കേസ് കേള്‍ക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ പരാതി സമര്‍പ്പിക്കേണ്ട സമയ പരിധി കഴിഞ്ഞാണ് പരാതി സമര്‍പ്പിച്ചത് എന്നതിനാല്‍ കേസ് നിലനില്‍ക്കില്ല എന്ന ന്യായമാണ് ബൂമോണ്ട് ആശുപത്രി അധികൃതര്‍ ഉന്നയിച്ചത്,അതിനുള്ള കാരണം വിചിത്രമായിരുന്നു.

2016 ഡിസംബര്‍ 23 ന് പകല്‍ 12 മണിയ്ക്ക് ശേഷമാണ് സോമിയുടെ പരാതി വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതെന്നും,എന്നാല്‍ അന്ന് രാവിലെ 12 മണിയ്ക്ക് മുമ്പേ ,പരാതി സമര്‍പ്പിക്കേണ്ട ആറു മാസം എന്ന കാലാവധി കഴിഞ്ഞു പോയെന്നും ആയിരുന്നു ആ വാദം.അതായത് സോമിയുടെ പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത് 2016 ജൂണ്‍ 24 ന് 12 മണിയ്ക്ക് മുമ്പാണ് എന്ന്

നിശ്ചിത സമയം കഴിഞ്ഞ് മിനുട്ടുകളുടെ വ്യത്യാസം…..തീരുമാനം വെളിപ്പെടുത്തി കൊണ്ട് ഒരു കത്ത് നല്‍കാന്‍ ആറ് മാസം സോമിയെ കാത്തിരുത്തിയത് കുറ്റമല്ല….പക്ഷേ പരാതിയുടെ സമയം കഴിഞ്ഞത് കുറ്റം..!

പക്ഷേ ലോകമെമ്പാടും ഇലക്ട്രോണിക്ക് സബ്മിഷനുകളുടെ കാര്യത്തില്‍ അനുവര്‍ത്തിക്കുന്ന ഒരു കീഴ്വഴക്കമുണ്ട്.അപേക്ഷ സമര്‍പ്പിക്കേണ്ട നിശ്ചിത സമയം പറഞ്ഞിട്ടില്ലെങ്കില്‍ ഏത് ദിവസമാണോ ആ ദിവസതിന്റെ അവസാന നിമിഷം വരെ പരിഗണയ്ക്കപ്പെടേണം എന്ന ഐഎന്‍എംഓ വാദം കോടതി സ്വീകരിച്ചു ആശുപത്രി അധികൃതരുടെ അഭ്യര്‍ത്ഥന അഡ്ജൂഡിക്കേഷന്‍ ഉദ്യോഗസ്ഥന്‍ തള്ളിക്കളഞ്ഞു.

കേസ് വിശദമായി പരിശോധിക്കണം എന്ന് പറഞ്ഞ എഒ അതിനായി ഒരു മുഴുവന്‍ ദിവസ സിറ്റിംഗ് വേണമെന്ന് പറഞ്ഞ് കേസ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നുവെന്നും സോമി തോമസിന്റെ കൌണ്‍സെല്‍ ഷെയ്ന്‍ മാനസ് ക്വിന്‍ ബിഎല്‍ പറയുന്നു. തെളിവെടുപപൂം, സാക്ഷിമൊഴിയും വിചാരണയുംഉണ്ടാവും എന്നും തിയതി അറിയിക്കാമെന്നും എഓ കക്ഷികളെ അപ്പോള്‍ തന്നെ അറിയിക്കുകയും ചെയ്ത.

ഇതിന് ശേഷം മാസങ്ങള്‍ കടന്നുപോയെന്നും തീയ്യതി അറിയാനായി സോമി തോമസും ഐഎന്‍എം ഒയും,വര്‍ക്ക് പ്‌ളേസ് റിലേഷന്‍ കമ്മീഷനുമായി തമ്മില്‍ നിരവധി ഫോണ്‍, ഇമെയില്‍ ഇടപാടുകളും നടന്നതായും സോമിയുടെ അഭിഭാഷകന്‍ പറഞ്ഞു.

കേസ് കേള്‍ക്കാന്‍ പിന്നീട് ഒരു തീയതി നിശ്ചയിച്ചിട്ടില്ലെന്നും കേസില്‍ എ ഒ തീരുമാനമെടുക്കാന്‍ പോവുന്നുവെന്നും ഐഎന്‍എംയ്ക്ക് പിന്നീട് അറിവ് ലഭിച്ചു. അതായത് വിചാരണ ഇല്ലാതെ കേസ് വിധിക്കുക….തെളിവെടുപ്പും സാക്ഷി മൊഴികള്‍ പരിശോധിക്കാതെയും വിധി ന്യായം കല്‍പ്പിക്കുക ! കേട്ട് കേള്‍വി പോലും ഇല്ലാത്ത ഒരു സംഭവമായിരുന്നു അത്,

2018 ഏപ്രില്‍ 10നാണ് എ ഒ റ്റിയേര്‍ണിയുടെ തീര്‍പ്പ് വന്നത്. സോമി തോമസിനെതിരായി വംശീയ വിവേചനം ഉണ്ടായിട്ടില്ല എന്ന് തീര്‍പ്പ് കല്‍പ്പിക്കപ്പെട്ടു.

ഹൈക്കോടതിയിലേക്ക് 

പരാതിക്കാരി സ്ഥാനക്കയറ്റത്തിന് അപേക്ഷിച്ചതിന്റെ മുഴുവന്‍ വിവങ്ങളും ഐഎന്‍എംഒ ശേഖരിച്ചിരുന്നു. സ്ഥാനക്കയറ്റം ലഭിച്ച ആളുകളേക്കാള്‍
പരാതിക്കാരിക്ക് വേണ്ടത്ര പരിചയസമ്പത്തും യോഗ്യതകളും ഉണ്ടെന്നും ഇതില്‍ പറഞ്ഞിട്ടുണ്ട്.. അവര്‍ക്ക് പരാതിക്കാരിയേക്കാള്‍ അധികം ഉണ്ടായിരുന്ന ഒരേയൊരു ‘യോഗ്യത’ ഒരാളൊഴിചചു എല്ലാവരും ഐറിഷ് ആണ് എന്നും ഐഎന്‍എംഒ കണ്ടെത്തിയിരുന്നു.

തെളിവുകള്‍ പരിശോധിക്കാതെ വിധി നിര്‍ണ്ണയിച്ച വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷന്റെ നടപടി പുനഃപരിശോധിക്കണം എന്നാണാവശ്യപ്പെട്ടാണ് സോമി ഇപ്പോള്‍ ജുഡീഷ്യല്‍ റിവ്യൂവിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ഒരു കീഴ്‌കോടതിയുടെ തെറ്റായ വിധിനിര്‍ണയ രീതിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ മാത്രമേ അപ്പീല്‍ നല്കാനാവുകയുള്ളു.

നിയമ പ്രകാരം വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷന്റെ മുന്‍പാകെയുളള കേസിന്റെ വിധിനിര്‍ണയം റദ്ദ് ചെയ്യാനുള്ള അധികാരം ഹൈക്കോടതിയ്ക്ക് മാത്രമാണ് ഉള്ളത്.

ജുഡീഷ്യല്‍ റിവ്യൂ അനുവദിക്കപെട്ടാല്‍ കേസ് വീണ്ടും വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷനിലെ മറ്റൊരു അഡ്ജൂഡിക്കേഷന്‍ ഓഫീസറുടെ പരിഗണനയ്ക്ക് വിടും.

ആയിരക്കണക്കിന് യൂറോ ചിലവ് വരുമായിട്ടും നീതിയ്ക്ക് വേണ്ടിയാണ് തന്റെ പോരാട്ടം സോമി തുടരുന്നത്.

താന്‍ സമര്‍പ്പിച്ച തെളിവുകള്‍ സുതാര്യവും,കൃത്യവുമായതിനാല്‍ അത് പരിശോധിക്കപ്പെടണമെന്നും,നീതി ഉറപ്പാക്കണമെന്നുമാണ് ഹൈക്കോടതിയ്ക്കുള്ള ഹര്‍ജിയില്‍ സോമി ആവശ്യപ്പെട്ടത്. സോമി തോമസിന്റെ കേസിന്റെ മെറിറ്റ് ബോധ്യപ്പെട്ട ഹൈകോടതി കേസ് ഒക്ടോബറിലേക്ക് മാറ്റി വച്ചിരിക്കുകയാണ്.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top