Tuesday January 24, 2017
Latest Updates

നീതിന്യായ വ്യവസ്ഥ കാര്യക്ഷമമാക്കുമെന്ന വാക്കുകള്‍ മാത്രം പോര,പ്രവര്‍ത്തിയാണ് ആവശ്യമെന്ന് ചീഫ് ജസ്റ്റീസ് 

നീതിന്യായ വ്യവസ്ഥ കാര്യക്ഷമമാക്കുമെന്ന വാക്കുകള്‍ മാത്രം പോര,പ്രവര്‍ത്തിയാണ് ആവശ്യമെന്ന് ചീഫ് ജസ്റ്റീസ് 

ന്യൂഡല്‍ഹി:എല്ലാം കാര്യക്ഷമമാക്കുമെന്ന വാക്കുകള്‍ മാത്രം കേന്ദ്ര സര്‍ക്കാരില്‍ നിന്നും പോരെന്നും അതിനാവശ്യമായ പ്രവര്‍ത്തിയാണ് വേണ്ടതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആര്‍ എം 

ലോധ കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് കോടതികളുടെ മാത്രം കുറ്റമല്ലെന്നും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലമാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു 

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലമുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് കോടതികളെ പഴിചാരുന്നത് ശരിയല്ലെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. കേസുകള്‍ കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പരിഗണിക്കുമ്പോഴാണു കോടതിയുടെ വിമര്‍ശനം.

ആവശ്യത്തിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നുണ്ടോ എന്നു സര്‍ക്കാര്‍ ആത്മപരിശോധന നടത്തണം. ഒട്ടേറെ ഹൈക്കോടതികളില്‍ ഒട്ടേറെ തസ്തികകള്‍ ഒഴിവായി കിടക്കുകയാണ്. ആദ്യം ഇവ നികത്തണം. ചീഫ് ജസ്റ്റീസ് പറഞ്ഞു 

Scroll To Top