Monday November 20, 2017
Latest Updates

നിശബ്ദ കൊലയാളിയായി ശ്വാസകോശ രോഗം ,അഞ്ചുലക്ഷം പേര്‍ അസുഖബാധിതരെന്ന് റിപ്പോര്‍ട്ടുകള്‍ 

നിശബ്ദ കൊലയാളിയായി ശ്വാസകോശ രോഗം ,അഞ്ചുലക്ഷം പേര്‍ അസുഖബാധിതരെന്ന് റിപ്പോര്‍ട്ടുകള്‍ 

ഡബ്ലിന്‍ : രാജ്യത്ത് ശ്വാസകോശ രോഗം ബാധിതരേറുന്നതായി റിപ്പോര്‍ട്ട്.ശ്വാസകോശ ക്യാന്‍സര്‍, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയവയ്ക്ക് ശേഷം അയര്‍ലണ്ടിലെ മരണത്തിന്റെ നാലാമത്തെ ഏറ്റവും സാധാരണ കാരണം ശ്വാസകോശത്തിലെ അണുബാധയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.എന്നാല്‍ ശ്വാസകോശ രോഗബാധിതരില്‍ പകുതിയും അജ്ഞാതരാണെന്നതു വെല്ലുവിളി ഉയര്‍ത്തുന്നതായി സി.ഒ.പി.ഡി സപ്പോര്‍ട്ട് അയര്‍ലണ്ട് പറയുന്നു.
ഇത് അയര്‍ലണ്ടില്‍ ഏകദേശം 500,000 പേരെ ബാധിച്ചിട്ടുണ്ട്.200,000 ത്തിലധികം ആളുകള്‍ മിതമായതോ ഗുരുതരമായോ രോഗം ഉള്ളവരാണ്.ഇവരില്‍ പകുതി ആളുകളെയേ തിരിച്ചറിഞ്ഞിട്ടുള്ളു.

രോഗവുമായി ജീവിക്കുന്നവരെ കണ്ടെത്താന്‍ ലക്ഷണങ്ങളുള്ളവര്‍ക്ക് സൗജന്യ ശ്വാസകോശ പരിശോധന നടത്തണമെന്ന്
സി.ആര്‍.പി.ഡി. സപ്പോര്‍ട്ട് അയര്‍ലണ്ട് ആവശ്യപ്പെടുന്നു. 40 വയസ്സിനു ശേഷമോ മുന്‍കാലമോ ഉള്ള പുകവലികളാണ് ഏറ്റവും അപകടസാധ്യതയുണ്ടാക്കുന്നത് വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, നെഞ്ചില്‍ സമ്മര്‍ദ്ദംതുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
സിഒപിഡി അഡ്മിഷ്ന്റെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് അയര്‍ലണ്ടിലേത്. യുകെയെക്കാള്‍ 60 ശതമാനം കൂടുതല്‍ അഡ്മിഷന്‍ ഇവിടെ ഉണ്ട്.ഈ രോഗത്തിനെതിരെ ഒരാഴ്ച നീണ്ടുനിന്ന ബോധവത്കരണ പ്രചാരണ പരിപാടികള്‍ കഴിഞ്ഞ ദിവസം ചാരിറ്റി മേധാവി പ്രഖ്യാപിച്ചിരുന്നു

Scroll To Top