Thursday May 24, 2018
Latest Updates

നിലപാടില്‍ മലക്കം മറിഞ്ഞു വരദ്കര്‍,റഫറണ്ടം പാസാക്കാന്‍ തയ്യാറെടുപ്പുകളായെന്ന് പ്രധാനമന്ത്രി 

നിലപാടില്‍ മലക്കം മറിഞ്ഞു വരദ്കര്‍,റഫറണ്ടം പാസാക്കാന്‍ തയ്യാറെടുപ്പുകളായെന്ന് പ്രധാനമന്ത്രി 

ഡബ്ലിന്‍:അബോര്‍ഷന്‍ റഫറണ്ടം പാസ്സായേക്കാവുന്ന സാഹചര്യത്തില്‍ എത്രയും പെട്ടന്ന് ഗര്‍ഭഛിദ്രം അനുവദിക്കുന്ന നിയമങ്ങള്‍ നിലവില്‍ വരുത്താന്‍ സാധിക്കുമെന്ന് അഭിപ്രായവുമായി പ്രധാനമന്ത്രി ലിയോ വരദ്കര്‍ .നിരവധി എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുവെങ്കിലും മെയ് അവസാനത്തോടെ അനുകൂല തീരുമാനം ഉണ്ടാവുമെന്ന് വരദ്കര്‍ പറഞ്ഞു.

ഭരണഘടനയിലെ എട്ടാം ഭേദഗതി റദ്ദാക്കാനും ഗര്‍ഭഛിദ്രത്തിനായി നിയമം കൊണ്ടുവരാനും വോട്ടര്‍മാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ശേഷമാണ് നിയമനിര്‍മ്മാണ നടപടികള്‍ മുന്നോട്ടു പോകുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ വരദ്കര്‍ ഗര്‍ഭച്ഛിദ്രത്തിന് എതിരായി പ്രസ്താവന നടത്തിയിരുന്നു.എന്നാല്‍ ഇത്തവണത്തെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ വരദ്കറുടെ നിലപാട് നേരെ തിരിഞ്ഞു.ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി റഫറണ്ടം പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ സര്‍വ്വ സന്നാഹവും ഒരുക്കുന്നുണ്ടെങ്കിലും ഭരണകക്ഷിയില്‍ തന്നെ എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ട്.

ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് ഗര്‍ഭഛിദ്രത്തിനായുള്ള നിയമനിര്‍മാണം ഉടനെ തന്നെ പ്രസിദ്ധീകരിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നിയമനിര്‍മ്മാണം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഔദ്യോഗിക രേഖ മാര്‍ച്ച് അവസാനത്തോടെ പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്നും രണ്ട് മാസങ്ങള്‍ക്കുള്ളില്‍ നിയമനിര്‍മ്മാണം നടപ്പില്‍ വരുത്താനാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top