Tuesday November 21, 2017
Latest Updates

നിറസന്ധ്യ 2017ന്റെ ഭാഗമാവാന്‍ പ്രസിദ്ധ സിനിമാ താരം കൃഷ്ണപ്രഭയും അയര്‍ലണ്ടില്‍ എത്തുന്നു 

നിറസന്ധ്യ 2017ന്റെ ഭാഗമാവാന്‍ പ്രസിദ്ധ സിനിമാ താരം കൃഷ്ണപ്രഭയും അയര്‍ലണ്ടില്‍ എത്തുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളില്‍ സെപ്റ്റംബറില്‍ അവതരിപ്പിക്കപ്പെടുന്ന ‘നിറസന്ധ്യ 2017 പരിപാടിയില്‍ പങ്കെടുക്കാന്‍ സുപ്രസിദ്ധ നടിയും നര്‍ത്തകിയും ഗായികയുമായ കൃഷ്ണപ്രഭയും എത്തുന്നു.ലോകമെമ്പാടുമുള്ള സ്റ്റേജുകളില്‍ മികവ് തെളിയിച്ചിട്ടുള്ള കൃഷ്ണപ്രഭ ഇതാദ്യമായാണ് അയര്‍ലണ്ടില്‍ എത്തുന്നത്.

കേരളത്തിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തി കൊണ്ടാണ് ‘നിറസന്ധ്യ 2017 ‘ അയര്‍ലണ്ടില്‍ ഒരുക്കുന്നത്. സെപ്റ്റംബര്‍ 22 (ഡ്രോഗഡ),സെപ്റ്റംബര്‍ 23 (വാട്ടര്‍ഫോര്‍ഡ്),സെപ്റ്റംബര്‍ 24 (ഡബ്ലിന്‍ )എന്നിവിടങ്ങളിലടക്കം വിവിധ സ്ഥലങ്ങളില്‍ ‘നിറസന്ധ്യ 2017 ‘ അവതരിപ്പിക്കപ്പെടുന്നുണ്ട്.

സിനിമാതാരവും,സംവിധായകനുമായ നിയാസ് നേതൃത്വം നല്‍കുന്ന ടീം സെപ്റ്റംബര്‍ 8 മുതല്‍ 24 വരെ നടത്തുന്ന യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായാണ് അയര്‍ലണ്ടിലെ വിവിധ സ്റ്റേജുകളില്‍ ഹാസ്യവും ,സംഗീതവും,നൃത്താഭിനയങ്ങളും ചേര്‍ത്തിണക്കി കലാവിരുന്നൊരുക്കുന്നത്.

എന്‍ 11 നിലുള്ള സ്റ്റിലോര്‍ഗന്‍ ടാല്‍ബോള്‍ട്ട് (സ്റ്റിലോര്‍ഗന്‍ പാര്‍ക്ക് ഹോട്ടല്‍)ഹോട്ടലില്‍ സെപ്റ്റംബര്‍ 24 ന് വൈകിട്ട് 5.30 നാണ് ഡബ്ലിനിലെ പ്രോഗ്രാം അവതരിപ്പിക്കപ്പെടുന്നത്.

ദ്രോഗഡ ബാര്‍ബിക്കേന്‍ സെന്ററില്‍ സെപ്റ്റംബര്‍ 22 ന് വൈകിട്ട് 6 മണിയ്ക്കാണ് പ്രോഗ്രാം.

വാട്ടര്‍ഫോര്‍ഡില്‍ വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 23 ന് രാവിലെ 10.30ന് റോയല്‍ തീയേറ്ററിലാണ് ‘നിറസന്ധ്യ അരങ്ങേറുന്നത്.

കലാഭവന്‍ നിയാസ്(മറിമായം ഫെയിം) കലാഭവന്‍ സലിം,കലാഭവന്‍ സതീഷ്,,ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സുദര്‍ശന്‍,പിന്നണി ഗായിക സോണി സായ് , എന്നിവരടങ്ങുന്ന ടീമാണ് നിറസന്ധ്യ-2017 ല്‍ അണിനിരക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും,ബുക്കിംഗിനും

ഡബ്ലിന്‍ ((0894492321,0872930719))
ദ്രോഗഡ:(0892115979,0894084391,0879604051)
വാട്ടര്‍ഫോര്‍ഡ്:0872877813(Sabu)087911831(George)

Scroll To Top