Wednesday August 23, 2017
Latest Updates

നിറഞ്ഞ സദസിനെ സാക്ഷിയാക്കി ‘നാഗമണ്ഡല’യ്ക്ക് സാക്ഷാത്കാരം;ഐ മണ്ഡലയ്ക്ക് ഇത് അഭിമാന നിമിഷം 

നിറഞ്ഞ സദസിനെ സാക്ഷിയാക്കി ‘നാഗമണ്ഡല’യ്ക്ക് സാക്ഷാത്കാരം;ഐ മണ്ഡലയ്ക്ക് ഇത് അഭിമാന നിമിഷം 

ഡബ്ലിന്‍:അയര്‍ലണ്ടിലെ കലാപ്രേമികള്‍ തിങ്ങിനിറഞ്ഞ താലാ സിവിക് തിയേറ്ററില്‍ ഐ മണ്ഡലയുടെ പ്രഥമ നാടകം ‘നാഗ മണ്ഡലയ്ക്ക് സാക്ഷാത്കാരമായി.പ്രവാസി മലയാളിയുടെ കലയും സംസ്‌കാരവും,നടനചാരുതയും ഡബ്ലിനിലെ കലോപാസകര്‍ക്ക് മനം നിറയെ ആസ്വദിക്കാനുള്ള അവസരവുമായി ശനിയാഴ്ച്ചയിലെ സായാഹ്നം.

appaദാമ്പത്യം, രതി, വിശ്വാസം, സ്‌നേഹം ഇവയൊക്കെ ഒന്നാന്തരമായി അപഗ്രഥിക്കുന്ന നാടകമെന്ന നിലയില്‍ ‘നാഗമണ്ഡല’ ശ്രദ്ധേയമായി.

പ്രേക്ഷകരെ വിസ്മയ തീരത്ത് എത്തിക്കാനുള്ള എല്ലാ ചേരുവകളും ചേര്‍ത്തിണക്കി എന്നതിലുപരി ആംഗലേയഭാഷയുടെ പ്രത്യേക സവിശേഷതകള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് രംഗത്ത് അവതരിപ്പിക്കാന്‍ കലാകാരന്മാര്‍ക്ക് കഴിഞ്ഞുവെന്നത് പുതിയ ഒരു നാടക പ്രസ്ഥാനത്തെ സംബന്ധിച്ച് അഭിമാനിക്കാവുന്നതായി.

ജ്ഞാനപീഠ ജേതാവായ കന്നഡ സാഹിത്യകാരന്‍ ഗിരീഷ് കര്‍ണാഡിന്റെ കഥയെ സംവിധായകന്‍ ടി എന്‍ കുമാരദാസിന്റെ നേതൃത്വത്തില്‍ ഒരേ മനസോടെ സ്വീകരിച്ച ഐ മണ്ഡലയുടെ കലാകാരന്മാര്‍ അക്ഷരാര്‍ഥത്തില്‍ അയര്‍ലണ്ടിന് സമ്മാനിച്ചത് ഭാഷയ്ക്കും,ദേശത്തിനും ഉപരിയായ സാംസ്‌കാരികസമന്വയമായിരുന്നു.അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന് തീര്‍ച്ചയായായും  അഭിമാനകരമായ ഒരു ചരിത്ര മുഹൂര്‍ത്തം, 

ഒരു നാടോടിക്കഥയുടെ ഇതിവൃത്തത്തിലൂടെ നാടകലോകത്തിന് പുതിയ അനുഭവം പകരാന്‍ നാഗമണ്ഡലയ്ക്ക് കഴിഞ്ഞു.. അത്യപൂര്‍വ്വമായ സ്‌നേഹത്തിന്റെ, ഗാഢപ്രണയത്തിന്റെ കഥയായാണ് നാഗമണ്ഡല ഇതള്‍ വിരിഞ്ഞത് . സ്ത്രീജന്മത്തിന്റെ പൂര്‍ണ്ണത തേടുന്ന സുന്ദരിയും നാഗരാജാവും തമ്മിലുണ്ടാകുന്ന പ്രണയമായിരുന്നു സ്റ്റേജില്‍ നിറഞ്ഞു നിന്നത്.

praകഥ നടക്കുന്നത് ഒരു കുഗ്രാമത്തിലാണ്. സകലവിധ ദുശീലങ്ങള്‍ക്കും അടിമയായ ഭര്‍ത്താവിനെ ഓര്‍ത്ത് വിലപിക്കുന്ന യുവതിയാണ് റാണി. ഉച്ചയൂണിനു മാത്രം വീട്ടിലെത്തുന്ന ഭര്‍ത്താവില്‍ പൂര്‍ണ്ണമായ സംതുപ്തി കണ്ടെത്താന്‍ അവള്‍ക്ക് കഴിയുന്നില്ല. പരിഭവമോ വഴക്കോ ഇല്ലാതെ വീടിന്റെ ഒരു മൂലക്ക് ഒതുങ്ങിക്കൂടുമ്പോഴും സ്‌നേഹത്തിനും സംതുപ്തിക്കുമായുള്ള ദാഹം റാണിയെ മറ്റൊരു ലോകത്തെത്തിക്കുന്നു. 

ഇതിനിടയില്‍ കുരുടവ എന്ന കുരുടി റാണിയുടെ വീട്ടില്‍ എത്തുന്നു. അവര്‍ റാണിക്ക് ഭര്‍ത്താവിനെ സ്വാധീനിക്കാനുള്ള ഒരു അത്ഭുത മരുന്ന് നല്‍കി. 

nagamഭര്‍ത്താവായ അപ്പണ്ണയുടെ സ്‌നേഹം കിട്ടാന്‍ റാണി തയ്യാറാക്കിയ പച്ചമരുന്ന് കുടിക്കാനിടയായത് പക്ഷേ ഒരു പാമ്പായിരുന്നു.അത് അപ്പണ്ണയുടെ രുപമെടുത്ത് രാത്രികളില്‍ റാണിയുടെ അടുത്തെത്തുന്നു. 

കര്‍ക്കശനക്കാരനായ അപ്പണ അടച്ചു പൂട്ടിയിട്ടിരുന്ന റാണിയെ നാഗം പ്രണയിച്ച് ഗര്‍ഭിണിയാകുന്നതോടെ നാടകത്തിലെ ഉദ്വോഗ നിമിഷങ്ങള്‍ പിറക്കുകയായി. മുടിയില്‍ ഒളിപ്പിക്കുന്ന പ്രണയ നാഗത്താന്‍ നാടക ത്തിലുടനീളം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അവള്‍ ഗര്‍ഭിണിയായപ്പോള്‍,കുഞ്ഞ് തന്‍േറതല്ലെന്നായി അപ്പണ്ണ.പരിശുദ്ധയാണെന്ന് പാമ്പിന്‍മാളത്തില്‍ കൈയിട്ട് അവള്‍ സത്യംചെയ്യണമെന്നായി ഗ്രാമപ്പഞ്ചായത്ത്.ഭര്‍ത്താവിനെയും മാളത്തിനുള്ളില്‍ കൈതൊട്ടിരിക്കുന്ന പാമ്പിനെയുമല്ലാതെ ആണൊരുത്തനെയും തൊട്ടിട്ടില്ലെന്ന അവളുടെ സത്യപ്രസ്താവന ഗ്രാമപ്പഞ്ചായത്ത് അംഗീകരിക്കുന്നു.ഏവര്‍ക്കും ദേവതുല്യയായി മാറിയ റാണിയെ എങ്കിലും ഒടുവില്‍ സ്‌നേഹത്തോടെ അപ്പണ്ണയും സ്വീകരിക്കുന്നു.

കുരുടമ്മയായി വന്ന ബേസില്‍ സ്‌കറിയയും കുരുടമ്മയുടെ മകനായി വന്ന ജിബി കുര്യനും മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചത്.അപ്പണയായി വേഷമിട്ട പ്രിന്‍സ് അങ്കമാലി മൂന്നു വ്യത്യസ്ഥഭാവങ്ങളാണ് അരങ്ങില്‍ അവതരിപ്പിച്ചത്.അപ്പണ്ണയായും,അപ്പണ്ണയുടെ രൂപമിട്ട നാഗമായും,അവസാനം നല്ലവനായ ഭര്‍ത്താവായും പ്രിന്‍സ് അങ്കമാലി അനായാസേനെ സ്റ്റേജില്‍ തിളങ്ങി.ഇഷിതാ സംഗ്ര അവതരിപ്പിച്ച റാണിയെന്ന കഥാപാത്രവും ശ്രദ്ധേയമായി.

eldകഥാരാംഭം മുതല്‍ അവസാനം വരെ സ്റ്റേജില്‍ നിറയുന്ന എല്‍ദോ ജോണും,കഥയായി എത്തിയ പ്രദീപ് ചന്ദ്രനും കാണികളുടെ മനസ്സിന് മറക്കാനാവാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒരുക്കി.

നൃത്ത ചുവടുകളോടെ രംഗത്തെത്തിയ ‘ദീപങ്ങള്‍’ക്ക് ജീവന്‍ കൊടുത്തത് ഡാനിയേല്‍ വര്‍ഗീസ്,സാജന്‍ സെബാസ്റ്റ്യന്‍,ജെയ്‌സണ്‍ ജോസഫ്,അജയകുമാര്‍ എന്നിവരായിരുന്നു.കോബ്രായുടെ വേഷമണിഞ്ഞ സഞ്ജീവ് കുമാര്‍ നാഗത്തന്റെ സര്‍വഭാവങ്ങളുമായാണ് സദസ്യരുടെ പ്രിയപ്പെട്ടവനായത്.അപ്പണ്ണയുടെ നായയായി വേഷമിട്ട നിഖിലും വ്യത്യസ്തത പുലര്‍ത്തി.നാട്ടുകൂട്ട പ്രമാണിമാരായി വേഷമിട്ട റെജി ജോണും,സിനോ തുരുത്തേനും റോളുകള്‍ ഗംഭീരമാക്കി.

ഭാരതീയ വേഷവിധാനങ്ങളും.ചമയങ്ങളും ,രംഗസംവിധാനവും നാഗമണ്ഡലയുടെ വേദിയില്‍ അവതരിപ്പിച്ചത് തനിമയോടെ തന്നെയായിരുന്നു.റിസണ്‍ ചുങ്കത്തും,അജിത് കേശവനും,ഷിന്റോ ബനഡിക്റ്റും ചേര്‍ന്നൊരുക്കിയത് ദൃശ്യവിസ്മയം തന്നെ.ബിപിന്‍ ചന്ദും ,സിംപ്‌സനും,ബിനു ഡാനിയേലുമാണ് പശ്ചാത്തല സംഗീതമൊരുക്കിയത്.കിരണ്‍ ബാബു കരിപ്പായി ലൈറ്റും,സാബു ജോസഫ്,ജോഷി കൊച്ചുപറമ്പില്‍ എന്നിവര്‍ ശബ്ദ സംവിധാനവും ഒരുക്കി. 

മലയാളികളോളം തന്നെ തദ്ദേശിയരായ കാണികളും നാടകം കാണാന്‍ എത്തിയിരുന്നു,ഭാരതത്തിന്റെ നാടോടി പാരമ്പര്യത്തില്‍ നാഗത്താനും,നാഗാരാധനയ്ക്കും നല്‍കുന്ന പ്രാധാന്യം അത്ഭുത പൂര്‍വമാണ് ഐറിഷ്‌കാര്‍ വീക്ഷിച്ചത്.മാന്ത്രികതയുടെയും,അന്ധ വിശ്വാസങ്ങളുടെയും,പൊയ്മുഖങ്ങള്‍ക്കപ്പുറം ഭാരതം സ്വാതന്ത്ര്യാനന്തരവും മാറിയിട്ടില്ലെയെന്നു സന്ദേഹം ഉയര്‍ത്തിയവരേയും സദസില്‍ കാണാമായിരുന്നു.
കഥയെന്തായാലും ലഭിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കാന്‍ ഓരോ അഭിനിയേതാക്കള്‍ക്കും കഴിഞ്ഞുവെന്ന് നിസംശയം പറയാം.മലയാളം മാത്രമല്ല ഇംഗ്ലീഷും അനായാസം വഴങ്ങുമെന്നാണ് അവര്‍ ഓരോരുത്തരും തെളിയിച്ചത്.വരും കാലങ്ങളില്‍ ശോഭനമായ സാന്നിധ്യം പ്രവാസിലോകത്തിന് സംഭാവന ചെയ്യാന്‍ അയര്‍ലണ്ടിലെ മലയാള നാടക പ്രസ്ഥാനമായ ഐ മണ്ഡലയ്ക്ക് കഴിയുമെന്നതിനുള്ള പ്രഖ്യാപനം കൂടിയായി നാഗമണ്ഡലയുടെ അവതരണം.

nagama

Scroll To Top