Sunday October 22, 2017
Latest Updates

നിര്‍മ്മാണമേഖലയിലെ പ്രതിസന്ധി:ഭവനവായ്പകളുമായി നാമയെ രംഗത്തിറക്കാന്‍ സര്‍ക്കാര്‍,പുതിയ പദ്ധതികള്‍ ഒക്ടോബര്‍ പത്തിന് പ്രഖ്യാപിച്ചേക്കും 

നിര്‍മ്മാണമേഖലയിലെ പ്രതിസന്ധി:ഭവനവായ്പകളുമായി നാമയെ രംഗത്തിറക്കാന്‍ സര്‍ക്കാര്‍,പുതിയ പദ്ധതികള്‍ ഒക്ടോബര്‍ പത്തിന് പ്രഖ്യാപിച്ചേക്കും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഭവനമേഖലയില്‍ കൂടുതല്‍ വീടുകള്‍ നിര്‍മിക്കുന്നതിനായി ഡെവലപ്പര്‍മാര്‍ക്ക് കൂടുതല്‍ വായ്പാ സൗകര്യംനല്കാന്‍
നാഷണല്‍ അസറ്റ് മാനേജ്മെന്റ്‌റ് ഏജന്‍സി (നാമ)യെ ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍.

വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും നിര്‍മ്മിക്കുന്നവര്‍ക്ക് ചെറിയ പലിശനിരക്കില്‍ ലോണുകള്‍ നല്‍കാനാണ് പദ്ധതി.

ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ആവശ്യത്തിന് ഫണ്ട് ലഭിക്കാത്ത കാരണത്താല്‍ ഹൗസിംഗ് പ്രതിസന്ധി ഉണ്ടാവുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍,സ്വന്തം ഏജന്‍സിയായ നാമയെ ഉപയോഗപ്പെടുത്താന്‍ ധാരണയായിരിക്കുന്നത്.

ഭവനങ്ങളും അപ്പാര്‍ട്ട്‌മെന്റുകളും നിര്‍മ്മിക്കുന്നതിന് നാമ വഴി സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ലിയോ വരാദ്ക്കര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നാമ പദ്ധതിപ്രകാരം നാമയുടെ പരിധിയില്‍ വരുന്നതും ഇപ്പോള്‍ വരാത്തതുമായ നിര്‍മാതാക്കള്‍ക്ക് നിര്‍മ്മാണത്തിനായി സഹായം ലഭിക്കും. ബാങ്കിനെക്കാളും മറ്റു ധനകാര്യസ്ഥാപനങ്ങളെക്കാളും കുറഞ്ഞ നിരക്കില്‍,.ഇത്തരത്തില്‍ വായ്പ ലഭിക്കുന്നതോടെ പുതിയ വീടുകള്‍ കൂടുതല്‍ കൂടുതലായി നിര്‍മ്മിക്കപ്പെടുമെന്ന് ഭവനമന്ത്രി ഓവന്‍ മര്‍ഫി പറഞ്ഞു.

ഒക്ടോബര്‍ പത്തിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഭവനനിര്‍മ്മാണത്തിന് വേണ്ടിയുള്ള പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷക്കുന്നത്.ഡബ്ലിനില്‍ വീടുകളുടെ വില വര്‍ധിക്കുന്നുണ്ടെങ്കിലും രാജ്യത്തെ മൊത്തമായി വിലയിരുത്തുമ്പോള്‍ മൂന്നുമാസത്തിനിടയില്‍ വീടുകളുടെ വില കുറഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എങ്കിലും ആവശ്യക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്.

2017 ല്‍ പുതുതായി വില്‍പ്പനക്ക് വെച്ച വീടുകള്‍ക്ക് 1.6% മൂന്ന് മാസത്തിനിടയിലും 11.8% ഒരു വര്‍ഷത്തിനിടയിലും, വില വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഡബ്ലിനില്‍ ഒരു വീടിന് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ശരാശരി 39000 യൂറോ വര്‍ധിച്ചിട്ടുണ്ട്. ഈ വില വര്‍ദ്ധനവ് 2018 തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധന്‍ കോണല്‍ മെക്കോയില്‍ അഭിപ്രായപ്പെട്ടു. ആവശ്യത്തിനുള്ള വീടുകള്‍ വില്പനയ്ക്ക് ഇല്ലാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top