Wednesday September 20, 2017
Latest Updates

നിര്‍ത്തിയിട്ടിരുന്ന ഡബ്ലിന്‍ ബസിന് തീപിടിച്ചു

നിര്‍ത്തിയിട്ടിരുന്ന ഡബ്ലിന്‍ ബസിന് തീപിടിച്ചു

ഡബ്ലിന്‍: ഡബ്ലിന്‍ ബസിന് തീ പിടിച്ചു. ഹാരോള്‍ഡ്‌സ് ക്രോസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനാണ് തീ പിടിച്ചത്. ആളപായമില്ല. സര്‍വീസ്
അവസാനിപ്പിച്ച ശേഷം നിര്‍ത്തിയിട്ട ബസിനാണ് തീ പിടിച്ചത്. ബസില്‍ യാത്രക്കാര്‍ ഇല്ലായിരുന്നു. ഉച്ചയ്ക്ക് 1.15 ഓടെയാണ് തീ പിടിത്തം ഉണ്ടായത്. ഡബ്ലിന്‍ ഫയര്‍ ഫോഴ്‌സില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ എഞ്ചിന്‍ എത്തിയാണ് തീ അണച്ചത്.

ഗാര്‍ഡ യൂണിറ്റും സ്ഥലത്ത് എത്തി. തീ പടര്‍ന്നതിന്റെ കാരണം സംബന്ധിച്ച് ഗാര്‍ഡ അന്വേഷണം തുടങ്ങി. സമീപത്തെ സ്‌കൂളില്‍ നിന്ന് കുട്ടികള്‍ വരുന്ന സമയത്ത് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കിയതായി അധികൃതര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഹാരോള്‍ഡ്‌സ് ക്രോസ് റോഡില്‍ അല്‍പ്പ സമയം ഗതാഗത തടസമുണ്ടായി.

Scroll To Top