Tuesday May 30, 2017
Latest Updates

നിയമസഭയിലെ കൈയ്യാങ്കളി; വനിതാ എംഎല്‍എമാര്‍ പൊലീസില്‍ പരാതി നല്‍കും

നിയമസഭയിലെ കൈയ്യാങ്കളി; വനിതാ എംഎല്‍എമാര്‍ പൊലീസില്‍ പരാതി നല്‍കും

തിരുവനന്തപുരം: ബജറ്റ് അവതരണ ദിവസം നിയമസഭയ്ക്കുള്ളില്‍ നടന്ന നാടകീയ സംഭവങ്ങളില്‍ പരസ്പരം പഴിചാരലുകള്‍ തുടരുന്നതിനിടെ പൊലീസ് പരാതിയുമായി വനിതാ എംഎല്‍എമാര്‍. ഭരണപക്ഷ എംഎല്‍എമാരുടെ അധിക്ഷേപത്തിന് ഇരയായിയെന്ന് ആരോപിക്കപ്പെടുന്ന ഇടതുപക്ഷ വനിതാ എംഎല്‍എമാരാണ് പരാതി നല്‍കുന്നത്. തിങ്കളാഴ്ച്ച പൊലീസില്‍ പരാതി നല്‍കാനാണ് എംഎല്‍എമാരുടെ തീരുമാനം.

ലൈംഗിക അതിക്രമം ഉള്‍പ്പടെയുള്ള ആക്ഷേപം പരാതിയില്‍ ഉന്നയിക്കുമെന്നാണ് അറിയുന്നത്. എം.എ വാഹിദ്, എ.ടി ജോര്‍ജ്, ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കുക. ജമീലാ പ്രകാശം, കെ കെ ലതിക, ബിജിമോള്‍, കെ.എസ്. സലീഖ എന്നിവരുള്‍പ്പടെയുള്ള എംഎല്‍എമാരാണ് പരാതി നല്‍കുക.

നിയമസഭയിലെ കൈയ്യാംകളിയുമായി ബന്ധപ്പെട്ട കേസുകള്‍ നിയമപരമായി തന്നെ നേരിടാനാണ് യുഡിഎഫ് എംഎല്‍എമാരുടെ തീരുമാനമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം നടന്ന മാര്‍ച്ച് 13 മുതല്‍ നടക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ പൊലീസില്‍ പരാതി നല്‍കുമോ എന്ന് ചോദിക്കുമ്പോഴൊക്കെ പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു എംഎല്‍എമാര്‍ നല്‍കിയിരുന്ന മറുപടി. ഇപ്പോള്‍ സിപിഐഎമ്മിലും ഇടതുമുന്നണിയിലും ആലോചിച്ച ശേഷമാണ് പൊലീസില്‍ പരാതി നല്‍കാന്‍ വനിതാ എംഎല്‍എമാര്‍ തീരുമാനിച്ചിരിക്കുന്നത്.

Scroll To Top