Sunday May 28, 2017
Latest Updates

നിയമപാലകര്‍ക്ക് നിയമം വേണ്ട …!

നിയമപാലകര്‍ക്ക് നിയമം വേണ്ട …!

കോര്‍ക്ക്: നിയവിരുദ്ധമായി വാഹനം പാര്‍ക്ക് ചെയ്തതിനു പിടിയിലായ കൊറോണറെ(ജൂറി അംഗം) കോടതി വെറുതെ വിട്ടു. കോര്‍ക്ക് കൌണ്ടി കൊറോണറായ ഫ്രാങ്ക് ഓ കൊണെലിനെയാണ് കോടതി പിഴ ഈടാക്കാതെ വെറുതെ വിട്ടത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഗ്രാന്‍ഡ് പരേഡിലെ ഫുട്ട്പാത്തില്‍ വാഹനം പാര്‍ക്ക് ചെയ്തതിനാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. എന്നാല്‍ കൌണ്‍സില്‍ വാഹനങ്ങളും അനധികൃതമായി പാര്‍ക്ക് ചെയ്യാറുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫ്രാങ്ക് പിഴ അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാകുകയായിരുന്നു. 

താന്‍ തന്റെ ഓഫീസിനു മുന്നില്‍ തന്നെയാണ് വാഹനം പാര്‍ക്ക് ചെയ്തതെന്നും. എന്നാല്‍ കൌണ്‍സില്‍ വാഹനങ്ങള്‍ നിയമം തെറ്റിച്ച് പാര്‍ക്ക് ചെയ്യുന്നത് പതിവ് കാഴ്ചയാണെന്നും ഫ്രാങ്ക് കോടതിയില്‍ വാദിച്ചു. നിരവധി കൌണ്‍സില്‍ വാഹനങ്ങള്‍ നിയമവിരുദ്ധമായി പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഫ്രാങ്കിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. ഫ്രാങ്കിന്റെ ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഫ്രാങ്കിനെ പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. 

Scroll To Top