Thursday October 18, 2018
Latest Updates

നിങ്ങളുടെ വീട്ടില്‍ താമസിക്കാന്‍ ഒരു മുറി ഒഴിവുണ്ടോ ? അയര്‍ലണ്ടില്‍ വീടിന്റെ ഭാഗം വാടകയ്ക്ക് കൊടുത്താല്‍ നിങ്ങള്‍ക്ക് ടാക്സും ലാഭിക്കാം ! 

നിങ്ങളുടെ വീട്ടില്‍ താമസിക്കാന്‍ ഒരു മുറി ഒഴിവുണ്ടോ ? അയര്‍ലണ്ടില്‍ വീടിന്റെ ഭാഗം വാടകയ്ക്ക് കൊടുത്താല്‍ നിങ്ങള്‍ക്ക് ടാക്സും ലാഭിക്കാം ! 

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിവിധ കോളജുകളില്‍ സെപ്റ്റംബര്‍ ആദ്യവാരം ക്ലാസ് ആരംഭിക്കുന്നതോടെ താമസിക്കാന്‍ സൗകര്യം ഇതേ വരെ ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുകുന്നു.ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ഡബ്ലിന്‍ അടക്കമുള്ള നഗരങ്ങളില്‍ വന്നെത്തിയിട്ടുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് താമസ സൗകര്യം ലഭിക്കാതെ വലയുന്നത്.

ഓണ്‍ലൈനിലും,എജന്ടുമാര്‍ മുഖേനെയും വീട് ലഭിക്കാത്തവര്‍ അയര്‍ലണ്ടിലെത്തി താമസിക്കാന്‍ ഇടം തേടാം എന്ന പ്രതീക്ഷയിലാണ് എത്തുന്നതെങ്കിലും,അവരില്‍ പലര്‍ക്കും ഇതേ വരെയും താമസ സൗകര്യം ലഭിച്ചിട്ടില്ല.വന്‍ വാടക നല്‍കി സ്റ്റുഡന്റസ് ഹോസ്റ്റലുകളിലും,ദിവസേനെ 60 യൂറോ വരെ വാടകനല്‍കിയുമാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്.

അടിയന്തരമായി താമസ സൗകര്യം ലഭിച്ചില്ലെങ്കില്‍ പുതുതായി എത്തിയ വിദ്യാര്‍ത്ഥികളില്‍ പലരും പെരുവഴിയില്‍ ആവുന്ന അവസ്ഥയിലാണുള്ളത്.

ഇന്ത്യക്കാരടക്കമുള്ള വിദ്യാര്‍ത്ഥികളെ വീടുകളില്‍ താമസിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ടാക്‌സ് ഇളവ് നല്‍കുന്നുണ്ടെങ്കിലും ഇത് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കുറവാണ്.ശരാശരി നാന്നൂറ് -അഞ്ഞൂറ് യൂറോ വരെയാണ് ഇപ്പോള്‍ ഡബ്ലിനില്‍ വിദ്യാര്‍ത്ഥികള്‍ മാസ വാടക നല്‍കുന്നത്.മാസം തോറും അധിക വരുമാനം ടാക്‌സ് ഇല്ലാതെ ലഭിക്കുന്നതിനൊപ്പം,ഒന്നോ രണ്ടോ പേര്‍ക്ക് അത്തരത്തിലുള്ള താമസ സൗകര്യം ഉപകാര പ്രദമാമാവുകയും ചെയ്യും.

സ്വന്തം ആവശ്യത്തിനായി വലിയ വീടുകള്‍ വാടകയ്ക്ക് എടുത്ത് വിദ്യാര്‍ത്ഥികളെയും,മറ്റ് ആവശ്യക്കാരേയും വാടകയ്ക്ക് താമസിപ്പിച്ച് ചിലവ് ലാഭിക്കുന്ന ശീലവും മലയാളികള്‍ക്കിടയിലും വളര്‍ന്നു വരുന്നുണ്ട്.

വിദ്യാര്‍ഥികളുടെ താമസസൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ‘റെന്‍ഡ് എ റൂം’ പദ്ധതി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പുതുക്കി പദ്ധതി പ്രഖ്യാപിച്ചിരുന്നു.നിങ്ങള്‍ വാടകയ്ക്ക് താമസിക്കുകയാണെങ്കില്‍ സബ് ലീസായി വിദ്യാര്‍ഥികളെ താമസിപ്പിക്കാനും ഈ നിയമം അനുവദിക്കുന്നുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം ലഭ്യമാക്കാന്‍ വീട്ടുടമകളെ പ്രേരിപ്പിക്കുന്നതിന് നികുതിയിളവ് നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടാല്‍ വര്‍ഷം 14,000യൂറോവരെയുള്ള വാടകയ്ക്ക് നികുതി നല്‍കേണ്ടതില്ല.

താമസസൗകര്യങ്ങളുടെ പേരില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ അവര്‍ക്ക് ലഭിച്ച സിഎഒ ഓഫറുകള്‍ നിരസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.വിദ്യാര്‍ഥികളെ ഉദ്ദേശിച്ചുള്ള ആയിരക്കണക്കിന് ഭവനങ്ങള്‍ വരും വര്‍ഷങ്ങളില്‍ ലഭ്യമാകും. എന്നിരുന്നാലും ഇപ്പോഴത്തെ ആവശ്യങ്ങള്‍ക്ക് അവ ഉപയോഗിക്കാനാവുന്ന സ്ഥിതിയില്ല .ഈ സാഹചര്യത്തിലാണ് ധനമന്ത്രി വീട്ടുടമകള്‍ക്ക് നികുതിയിളവ് പ്രഖ്യാപിച്ചത്.

വാടക കൂട്ടി നല്‍കിയാല്‍പ്പോലും വീടുകള്‍ ലഭ്യമാകാത്ത സ്ഥിതിയുമുണ്ടായിരുന്നു.പുതിയ നിയമം വഴി വാടകക്കാര്‍ കൂടുതല്‍ വലിയ വീടുകള്‍ എടുത്താലും,വിദ്യാര്‍ഥികള്‍ക്ക് വാടകയ്ക്ക് നല്‍കി,വാടക ചിലവ് കുറയ്ക്കാമെന്നും, ടാക്‌സ് ലാഭിക്കാമെന്നുമുള്ള ആനുകൂല്യങ്ങള്‍ നേടാന്‍ കഴിയും.

പ്രതിസന്ധി പരിഹരിക്കാന്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യമൊരുക്കാന്‍ സഹകരിക്കണമെന്ന് ഭവന ഉടമസ്ഥരോട് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ അഭ്യര്‍ഥിച്ചു.

FOR MORE INFORMATION:

http://www.citizensinformation.ie/en/housing/owning_a_home/home_owners/rent_a_room_scheme.html

RELATED NEWS

ഐറിഷ് മലയാളി’ ഹൗസിംഗ് അസിസ്റ്റന്‍സ് പ്രോഗ്രാം ആരംഭിക്കുന്നു 

ഡബ്ലിന്‍ നഗരത്തിലെ വര്‍ദ്ധിച്ച ഭവനപ്രതിസന്ധി അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍,ഒരു വീടോ താമസസൗകര്യമോ കിട്ടാതെ അലയുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.പ്രത്യേകിച്ചും വിദ്യാര്‍ഥികളും ഡബ്ലിനില്‍ ജോലിയ്ക്കും ട്രൈനിംഗിനുമായി വരുന്നവരുമടക്കമുള്ള മലയാളികളും ഉചിതമായ വീട് കിട്ടാതെ വലയുന്നത് സ്ഥിരമായ കാഴ്ചയാണിപ്പോള്‍.

ഈ സാഹചര്യത്തില്‍ നിങ്ങളുടെ വീടോ,വീടിന്റെ ഭാഗമോ വാടകയ്ക്ക് നല്കാനുണ്ടെങ്കില്‍ ആ വിവരം ആവശ്യക്കാരെ അറിയിക്കാന്‍ ‘ഐറിഷ് മലയാളി’യുടെ സൗജന്യമായ സേവനം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.ഐറിഷ് മലയാളി ന്യൂസ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിച്ച ഈ സ്‌കീമിലൂടെ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ മാത്രം മുപ്പതോളം പേര്‍ക്ക് പ്രയോജനം ലഭിച്ചിരുന്നു.

നിങ്ങളുടെ വീട്ടില്‍ വാടകയ്ക്കോ,പേയിങ് ഗസ്റ്റായോ ആരെയെങ്കിലും താമസിപ്പിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, ആ വിവരം ഞങ്ങളെ ഇ മെയിലായി അറിയിക്കുക.നിങ്ങളുടെ ഫോണ്‍ നമ്പറും,താമസ സൗകര്യങ്ങളെ കുറിച്ചുള്ള വിവരണവും ഉണ്ടായിരിക്കേണം.

നിങ്ങളുടെ പരസ്യം സൗജന്യമായി ഐറിഷ് മലയാളി’യില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

നിങ്ങളുടെ മെയില്‍/പരസ്യമാറ്റര്‍ അയയ്ക്കേണ്ട വിലാസം: infoirishmalayali@gmail.com
വാട്ട്‌സ് ആപ്പ് മെസേജ് അയയ്ക്കേണ്ട നമ്പര്‍ :089 489 5416 

Scroll To Top