Tuesday January 17, 2017
Latest Updates

നാസ ഭൂമിയുടെ സെല്‍ഫി ചിത്രം തയ്യാറാക്കി

നാസ ഭൂമിയുടെ സെല്‍ഫി ചിത്രം തയ്യാറാക്കി

ലോകമെങ്ങുമുള്ള ജനങ്ങളെ അണിനിരത്തി നാസ ഭൂമിയുടെ സെല്‍ഫി ചിത്രം തയ്യാറാക്കി. 113 രാജ്യങ്ങളിലെ ജനങ്ങളുടെ സെല്‍ഫി ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്താണ്  ഭൂമിയുടെ സെല്‍ഫി തയ്യാറാക്കിയത്. ഇതിനായി 36,000 സെല്‍ഫി ചിത്രങ്ങള്‍ വേണ്ടിവന്നു. കഴിഞ്ഞ ഏപ്രില്‍ 22 ന് ഭൗമദിനത്തിലാണ് നാസ ഇന്ത്യ ഉള്‍പ്പെടെയുള്ള 113 ഓളം രാജ്യങ്ങളിലെ ജനങ്ങളില്‍ നിന്ന് സെല്‍ഫി ചിത്രങ്ങള്‍ ആവശ്യപ്പെട്ടത്.

ഓരോരുത്തരും എടുക്കുന്ന സെല്‍ഫി നാസയ്ക്ക് അയച്ചു കൊടുക്കണമെന്നായിരുന്നു അഭ്യര്‍ത്ഥന. ഗ്ലോബല്‍ സെല്‍ഫി എന്ന പേരിലാണ് നാസ സെല്‍ഫി ശേഖരണം ആരംഭിച്ചത്. നാസയുടെ അഭ്യര്‍ത്ഥന പ്രകാരം 50,000 ഓളം സെല്‍ഫി ചിത്രങ്ങള്‍ നാസയ്ക്ക് ലഭിച്ചു. ഇവയില്‍ നിന്ന് തെരഞ്ഞെടുത്ത 36,000 സെല്ഫികലാണ് ആഗോള സെല്‍ഫിക്ക് ഉപയോഗിച്ചത്. സൂം ചെയ്യാനാകുന്ന 3.2 ജിഗാപിക്‌സല്‍ ചിത്രമാണ് ഈ ഗ്ലോബല്‍ സെല്‍ഫിയിലുള്ളത്. ഓരോരുത്തര്‍ക്കും സ്വന്തം ചിത്രം സൂം ചെയ്തു നോക്കാനും സാധിക്കും.

Scroll To Top