Wednesday August 15, 2018
Latest Updates

നാശത്തിന്റെ നഗരമാവുകയാണോ ഡബ്ലിന്‍:ലൈംഗിക വ്യാപാരം തടയാത്ത സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ ലൈംഗിക തൊഴിലാളി

നാശത്തിന്റെ നഗരമാവുകയാണോ ഡബ്ലിന്‍:ലൈംഗിക വ്യാപാരം തടയാത്ത സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ ലൈംഗിക തൊഴിലാളി

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഓണ്‍ലൈനിലെ ലൈംഗിക വ്യാപാരത്തിലൂടെ പിമ്പുകള്‍ ദശലക്ഷക്കണക്കിന് യൂറോ ഉണ്ടാക്കുന്നുവെന്ന് വെളിപ്പെടുത്തി ലൈംഗിക വിപണിയുടെ ഇര. ലൈംഗിക വ്യാപാര സ്ഥാപനങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് റേച്ചല്‍ മോര്‍ഗന്‍ എന്ന മുന്‍ ലൈംഗീക തൊഴിലാളിയാണ് രംഗത്തെത്തിയിരിക്കുന്നത് .

ലൈംഗിക കുറ്റ നിയമം അധികൃതര്‍ നടപ്പാക്കുന്നില്ലെന്നും ഡബ്ലിനിലെ തെരുവുകളില്‍ ലെം?ഗിക വ്യവസായത്തില്‍ വില്‍ക്കപ്പെട്ട ഏഴു വര്‍ഷക്കാലത്തേക്കുറിച്ച് പുസ്തകം എഴുതിയ റേച്ചല്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ലൈംഗിക വ്യാപാരം കുറ്റകൃത്യമാക്കുന്ന നിയം വന്നതെങ്കിലും ആരെയും ശിക്ഷിച്ചിട്ടില്ല.നൂറുകണക്കിന് ഇടനിലക്കാരാണ് ലൈംഗിക വ്യാപാരത്തിനായി ഡബ്ലിനില്‍ ഉള്ളതെന്ന് അവര്‍ ആരോപിക്കുന്നു.

പതിനഞ്ചാം വയസിലാണ് ഭവനരഹിതയായിരുന്ന റേച്ചല്‍ ലൈംഗിക വ്യാപരത്തിലേക്ക് എത്തപ്പെടുന്നത്. ”നിയമം നടപ്പാക്കി ആദ്യ വര്‍ഷം തന്നെ ആയിരക്കണക്കിന് പുരുഷന്‍മാരെ അറസ്റ്റ് ചെയ്ത ഫ്രഞ്ച് പൊലീസിനെ അയര്‍ലണ്ട് മാതൃകയാക്കണം” റേച്ചല്‍ പറയുന്നു.

നിയമം പാസാക്കുന്നതും അത് നടപ്പാക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ടെന്നും റേച്ചല്‍ കുറ്റപ്പെടുത്തി. 1998 ല്‍ ഇരുപത്തിരണ്ടാം വയസിലാണ് റേച്ചല്‍ ലൈംഗിക വ്യാപാരത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. പെയ്ഡ് ഫോര്‍: മൈ ജേണി ത്രൂ പ്രൊസ്റ്റിറ്റിയൂഷന്‍ എന്നാണ് റേച്ചലിന്റെ പുസ്തകത്തിന്റെ പേര്. ലൈംഗിക വ്യാപാരത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കായുള്ള സ്‌പേസ് എന്ന സംഘടനയും റേച്ചല്‍ രൂപീകരിച്ചു.

അറിവുള്ള കേന്ദ്രങ്ങളില്‍ പോലും നടക്കുന്ന ലൈംഗിക വ്യാപാര രംഗത്തെ പിമ്പുകളെയും ഉപഭോക്താക്കളെയും പിടികൂടാന്‍ ഗാര്‍ഡ താത്പര്യം കാട്ടുന്നില്ലെന്ന് സ്‌പെയസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഡിജിറ്റല്‍ കാലത്ത് വെബ്‌സൈറ്റുകളിലൂടെ ലക്ഷക്കണക്കിന് യൂറോയാണ് ഇടപാടുകാര്‍ സമ്പാദിക്കുന്നത്. ഇത്രയും പരസ്യമായും പൊതുവായും നടക്കുന്ന നിയമലംഘനം വേറെയില്ല. എന്നിട്ടും നടപടികള്‍ സ്വീകരിക്കപ്പെടുന്നില്ല. ആയിരക്കണക്കിന് സ്ത്രീകളാണ് അയര്‍ലണ്ടിലെ ആഭ്യന്തര ലൈംഗിക വിപണിയില്‍ വില്‍ക്കപ്പെടുന്നത്.

മാഫിയകള്‍ കൈകാര്യം ചെയ്യുന്ന ഈ മേഖലയുടെ ആസ്തി വര്‍ഷത്തില്‍ 180 മില്യണ്‍ യൂറോ ആണ്. ലൈംഗിക വ്യാപാരവുമായി ബന്ധപ്പെട്ട് ഇത്രയും കാലത്തിനിടയില്‍ രാജ്യത്ത് ആരെയും ശിക്ഷിച്ചില്ല എന്നത് നിരാശാജനകമാണെന്ന് ലൈംഗിക വ്യാപാര ഇരകള്‍ക്കായുള്ള സംഘടനയായ റുഹാമയുടെ നേതാവ് സാറാ ബെന്‍സന്‍ പറയുന്നു.

സന്തുഷ്ടയായ വേശ്യ എന്ന കെട്ടുകഥ പൊളിക്കണമെന്ന് റേച്ചല്‍ പറയുന്നു. ”ദുര്‍ബലരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമാണ് ലൈംഗിക വ്യാപാരത്തിലേക്ക് എത്തിക്കപ്പെടുന്നത്. വേശ്യാവൃത്തി എന്നത് തന്നെ ആക്രമണോത്സുകമാണ്. നിങ്ങളുടെ ശരീരം ഒരു ഉപഭോ?ഗവസ്തുവായി മാറുന്നത് തന്നെ അക്രമമാണ്”.

നാശത്തിന് ലൈസന്‍സുള്ള നഗരമായി  ഡബ്ലിന്‍ മാറുകയാണെന്നും അവര്‍ ആരോപിച്ചു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top