Thursday October 18, 2018
Latest Updates

നാല്‍പതിനായിരം യൂറോ വരെയുള്ള വരുമാനക്കാര്‍ കുറഞ്ഞ ടാക്സ് നിരക്കിലേക്കായേക്കും ,ചൈല്‍ഡ് ബെനഫിറ്റിലും നേരിയ വര്‍ദ്ധനവുണ്ടാവും

നാല്‍പതിനായിരം യൂറോ വരെയുള്ള വരുമാനക്കാര്‍ കുറഞ്ഞ ടാക്സ് നിരക്കിലേക്കായേക്കും ,ചൈല്‍ഡ് ബെനഫിറ്റിലും നേരിയ വര്‍ദ്ധനവുണ്ടാവും

ഡബ്ലിന്‍ :നാല്‍പതിനായിരം യൂറോ വരെ വരുമാനമുള്ളവര്‍ക്ക് കൂടിയ നികുതി നല്‍കേണ്ടി വരില്ലെന്ന് സുചന.നിലവില്‍ 34,550 യൂറോ വരുമാനമുള്ളവര്‍ 40% ആദായനികുതിയാണ് അടയ്ക്കേണ്ടത്.ഈ പരിധി ഉയര്‍ത്തുന്ന പ്രഖ്യാപനം ധനമന്ത്രി പാസ്‌കല്‍ ഡോണോഹുവിന്റെ ചൊവ്വാഴ്ചത്തെ ബജറ്റില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ചൈല്‍ഡ് ബെനഫിറ്റിലും നേരിയ വര്‍ദ്ധനവ് ഉണ്ടായേക്കും. ഇപ്പോഴത്തെ നിലയില്‍ ഈയിനത്തില്‍ 5 യൂറോയുടെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്ന് ധനവകുപ്പ് സഹമന്ത്രി മൈക്കല്‍ ഡി ആഴ്സി പറഞ്ഞു.ചില ടാക്സ് ബാക്ക് പ്രഖ്യാപനവും ബജറ്റില്‍ ഇടംപിടിച്ചേക്കാം.ഉയര്‍ന്ന വരുമാനക്കാരെയാണ് ഈ ബജറ്റ് നിര്‍ദ്ദേശം ഉന്നംവെയ്ക്കുന്നതെന്ന് ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിട്ടുണ്ട്.എന്നാല്‍ അതിലൊരു കഴമ്പുമില്ലെന്നു മന്ത്രി വെളിപ്പെടുത്തി.ഇതിന്റെ പേരില്‍ ക്ഷമാപണത്തിനും സര്‍ക്കാര്‍ തയ്യാറല്ല.2018 ആയപ്പോഴേക്കും 11 ബില്ല്യണ്‍ യൂറോയില്‍ നിന്ന് വരുമാന നികുതി ഏതാണ്ട് ഇരട്ടിയാക്കിരിക്കുന്നു. ഇത് ജനങ്ങള്‍ കാണാതെ പോകരുതെന്നു മന്ത്രി പറഞ്ഞു.

നികുതി, ചെലവുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ശരിയായ പാതയിലാണ് സര്‍ക്കാരെന്ന് മന്ത്രി വിശദീകരിച്ചു. ധനമന്ത്രി വിശ്വസ്തനെന്നു കരുതുന്നയാളാണ് ഡി ആര്‍സി. സോഷ്യല്‍ വെല്‍ഫെയര്‍ പെയ്മെന്റുകള്‍ 5യൂറോ വരെ വര്‍ധിപ്പിക്കുമെന്ന സൂചനയും ഇദ്ദേഹം നല്‍കി.

ലൈവ് തൊഴിലില്ലായ്മാ രജിസ്റ്ററില്‍ 205,730 പേരാണ് ഉള്ളത്. 2008 മേയ് മാസത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിതെന്നു മന്ത്രി പറഞ്ഞു.’ബജറ്റില്‍
വ്യക്തിപരമായി, എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ ലഭിക്കുമെന്ന് കരുതുന്നു.തൊഴിലിലേക്ക് മടങ്ങാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് ‘ അദ്ദേഹം പറഞ്ഞു.

അതേ സമയം മന്ത്രിയുടെ അഭിപ്രായങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ലേബര്‍ പാര്‍ട്ടി നേതാവ് ബ്രന്‍ഡന്‍ ഹൗളിന്‍ രംഗത്തുവന്നു.നികുതികള്‍ വെട്ടിക്കുറയ്ക്കാനോ ദാരിദ്ര്യം കുറയ്ക്കാനോ ചെയ്യാനുള്ള ശേഷി സര്‍ക്കാരിനില്ലെന്നു അദ്ദേഹം ആരോപിച്ചു.സാമൂഹിക ആനുകൂല്യങ്ങള്‍ ഉയര്‍ത്താനുള്ള നിര്‍ദ്ദേശവും ധനമന്ത്രി പരിഗണിക്കില്ല.കൂടുതല്‍ വരുമാനം നേടുന്നതിന്, സര്‍ക്കാര്‍ ‘ഹെല്‍പ് ടു ബൈ ‘ സ്‌കീം ഒഴിവാക്കണം, ഡിസ്പോസിബിള്‍ കപ്പുകളില്‍ ലെവി ചുമത്തുകയും സിഗററ്റ് വില 20%കൂട്ടുകയും വേണം-ഹൗളിന്‍ പറഞ്ഞു.

Scroll To Top